ദേശീയം

പശുവിന്റെ പേരിലെ അതിക്രമങ്ങള്‍ ഹിന്ദുത്വത്തിന് എതിരെന്ന് ശിവസേന

സമകാലിക മലയാളം ഡെസ്ക്

മുംബൈ: പശുവിന്റെ പേരിലെ ആക്രമണങ്ങള്‍ ഹിന്ദുത്വത്തിന് എതിരാണെന്ന് ശിവസേന. ഗോ സംരക്ഷണത്തിന്റെ പേരിലുള്ള അതിക്രമങ്ങളെ തള്ളിക്കളഞ്ഞതിന് പിന്നാലെ ബീഫ് വിഷയത്തില്‍ ദേശീയ നയം രൂപീകരിക്കണമെന്ന ആവശ്യവും ശിവസേന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുന്‍പാകെ വയ്ക്കുന്നു. 

ശിവസേനയുടെ മുഖപത്രമായ സാമ്‌നയിലായിരുന്നു ഗോ സംരക്ഷണ വിഷയത്തിലുള്ള ശിവസേനയുടെ പ്രതികരണം. വ്യക്തികളുടെ ഭക്ഷണ സ്വാതന്ത്ര്യം, തൊഴില്‍, ബിസിനസ് എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നതാണ് ബീഫ് വിഷയം. ഇതില്‍ ദേശീയ നയം രൂപീകരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും സാമ്‌നയിലെ മുഖപ്രസംഗത്തില്‍ പറയുന്നു. 

ഇന്നലെ വരെ പശുക്കളെ സംരക്ഷിക്കുന്നവര്‍ ഹിന്ദുക്കളായിരുന്നു. ഇന്നവര്‍ കൊലപാതകികള്‍ ആയിരിക്കുകയാണ്. ഗോ സംരക്ഷണത്തിന്റെ പേരില്‍ അതിക്രമം നടത്തുന്നവരെ തള്ളിപ്പറഞ്ഞ മോദിയുടെ നിലപാട് തങ്ങള്‍ സ്വാഗതം ചെയ്യുന്നു. മനുഷ്യരെ മര്‍ദ്ദിച്ച് കൊലപ്പെടുത്തുന്ന ജനക്കൂട്ടത്തിന്റെ നടപടി ഹിന്ദുത്വത്തിന് എതിരാണെന്നും സാമ്‌നയിലെ മുഖപ്രസംഗത്തിലൂടെ ശിവസേന വ്യക്തമാക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഖലിസ്ഥാൻ ഭീകരൻ നിജ്ജറിന്റെ കൊലപാതകം; 3 ഇന്ത്യൻ പൗരൻമാർ അറസ്റ്റിൽ

കിടപ്പുരോഗിയായ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി; ഭര്‍ത്താവ് കസ്റ്റഡിയില്‍

സ്വര്‍ണ വിലയില്‍ വര്‍ധന, പവന് 80 രൂപ ഉയര്‍ന്നു

എസിയുടെ തണുപ്പ് 26 ഡിഗ്രിക്ക് മുകളില്‍ സെറ്റ് ചെയ്യുക; 9 മണി കഴിഞ്ഞ് അലങ്കാരദീപങ്ങള്‍ വേണ്ട; വൈദ്യുതി നിയന്ത്രണം ഇങ്ങനെ

ചൂട് അസഹനീയം; രണ്ടു മാസത്തിനിടെ സംസ്ഥാനത്ത് 497 പശുക്കൾ ചത്തു, ക്ഷീരകര്‍ഷകര്‍ ശ്രദ്ധിക്കുക