ദേശീയം

ഗൂര്‍ഖാലാന്റ് പ്രക്ഷോഭം: ബാര്‍ട്ടര്‍ സബ്രദായത്തെ ആശ്രയിച്ച് നേപ്പാളികള്‍

സമകാലിക മലയാളം ഡെസ്ക്

ഡാര്‍ജലിങ്: ഗൂര്‍ഖാലാന്റിനു വേണ്ടി നിലനില്‍ക്കുന്ന പ്രക്ഷോഭം ശക്തമാകുമ്പോള്‍ ബാര്‍ട്ടര്‍ സബ്രദായത്തില്‍ സാധനങ്ങള്‍ വിറ്റും വാങ്ങിയും സാമ്പത്തിക പ്രതിസന്ധിയെ മറികടക്കുകയാണ് ഡാര്‍ജലിങ്ങിലെ നേപ്പാളികള്‍. അരിക്കും ബിസ്‌കറ്റിനും പകരം പച്ചക്കറികളും, മദ്യത്തിന് പകരം ഇന്ധനം, പഴങ്ങള്‍ക്കു പകരം ധാന്യങ്ങള്‍, ചോക്ലേറ്റിനും ന്യൂട്രിഷന്‍ ബാറിനും പകരം പാല്‍ എന്നിങ്ങനെ പോകുന്നു ബാര്‍ട്ടര്‍ രീതികള്‍.

പ്രക്ഷോഭം തുടരുന്നതിനാല്‍ കഴിഞ്ഞ മൂന്നാഴ്ചയായി ഡാര്‍ജിലിങ്ങിലെ നേപ്പാളി ജീവിതം തകര്‍ന്നിരിക്കുകയാണ്. പലര്‍ക്കും ജീവന്‍ വരെ നഷ്ടമായി. 1907 മുതല്‍ ഡാര്‍ജലിങ്ങിലെ നേപ്പാളി സംസാരിക്കുന്ന ഗൂര്‍ഖാലാന്റിനു വേണ്ടി ആവശ്യമുന്നയിക്കുന്നുണ്ട്. ഡാര്‍ജിലിങ്ങിലുള്‍പ്പെടെ ബംഗാളി ഭാഷ നിര്‍ബന്ധമാക്കണം എന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി പറഞ്ഞതോടെയാണ് ഗൂര്‍ഖാലാന്റ് പ്രക്ഷോഭം ഒന്നുകൂടി ശക്തമായത്.

ഡാര്‍ജിലിങ്ങിലെ സ്വയംഭരണാവകാശത്തിനു വേണ്ടിയുള്ള പ്രക്ഷോഭത്തിന് ഒരു നൂറ്റാണ്ടിലേറെ പഴക്കമേറിയിട്ടും സര്‍ക്കാര്‍ ഇവര്‍ക്ക് വേണ്ടത് നല്‍കുന്നില്ല. പശ്ചിമ ബംഗാള്‍ വിഭജിച്ച് ഡാര്‍ജലിങ് കേന്ദ്രമായി ഗൂര്‍ഖാലാന്റ് സംസ്ഥാനം രൂപീകരിക്കണമെന്നാണിവര്‍ ആവശ്യപ്പെടുന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

ഒന്നാം സ്ഥാനം പോയി; ടെസ്റ്റ് റാങ്കിങില്‍ ഇന്ത്യക്ക് തിരിച്ചടി, തലപ്പത്ത് ഓസ്‌ട്രേലിയ

എന്താണ് മഹിളാ സമ്മാന്‍ സേവിങ് സര്‍ട്ടിഫിക്കറ്റ്?, അറിയേണ്ടതെല്ലാം

കൊടുംചൂട് തുടരുന്നു, രണ്ടു ജില്ലകളില്‍ ഉഷ്ണ തരംഗ സാധ്യത; യെല്ലോ അലര്‍ട്ട്

എട മോനെ... 'കമ്മിന്‍സ് അണ്ണന്റെ' കരിങ്കാളി റീല്‍സ്! (വീഡിയോ)