ദേശീയം

നവദമ്പതികള്‍ക്ക് യുപി സര്‍ക്കാരിന്റെ സമ്മാനം ഗര്‍ഭനിരോധന ഉറ

സമകാലിക മലയാളം ഡെസ്ക്

സംസ്ഥാനത്ത് വിവാഹിതരാകുന്ന നവദമ്പതികള്‍ക്ക് വിവാഹ സമ്മാനമായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കോണ്ടം നല്‍കും. കുടുംബാസൂത്രണ പദ്ധതിയുടെ ഭാഗമായാണ് വിവാഹതിരാകുന്ന ദമ്പതികള്‍ക്ക് സര്‍ക്കാര്‍ ഗര്‍ഭനിരോധന ഉറ നല്‍കുന്നത്. 

സംസ്ഥാനത്തെ ആശാ വര്‍ക്കേഴ്‌സ് മുഖേന നല്‍കുന്ന നയി പഹല്‍ കിറ്റില്‍ ഗര്‍ഭനിരോധന ഉറയും, ഗര്‍ഭനിരോധന ഗുളികകളും, കുടുംബാസൂത്രണത്തെ കുറിച്ചുള്ള യുപി ആരോഗ്യ വകുപ്പിന്റെ കുറിപ്പുകളും ഉണ്ടാകും. രണ്ട് കുട്ടികള്‍ ഉണ്ടാകുന്നതിന് ഇടയിലുണ്ടാകേണ്ട ഇടവേളയെ കുറിച്ചുള്ള ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങളും കിറ്റിലുണ്ടാകും.

പുതിയതായി വിവാഹിതരാകുന്നവരെ കുടുംബാസൂത്രണത്തെ കുറിച്ച് ബോധവത്കരിക്കുകയാണ് യുപി സര്‍ക്കാരിന്റെ ലക്ഷ്യം. മിഷന്‍ പരിവാര്‍ വികാസ് പദ്ധതിയുടെ ഭാഗമായിട്ടാണ് ഇതും നടപ്പിലാക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്