ദേശീയം

ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ വാഹന വ്യൂഹം പശുവിനെ ഇടിച്ചിട്ടു

സമകാലിക മലയാളം ഡെസ്ക്

ജയ്പൂര്‍: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ വാഹന വ്യൂഹം പശുവിനെ ഇടിച്ചിട്ടു. ഒഡീഷയില്‍ സന്ദര്‍ശനം നടത്തുന്നതിന് ഇടയില്‍ ജയ്പൂര്‍ ജില്ലയില്‍ വെച്ചാണ് അമിത് ഷായുടെ വാഹന വ്യൂഹം പശുവിനെ ഇടിച്ചത്. 

അമിത് ഷായ്‌ക്കൊപ്പം ബിജെപി പ്രവര്‍ത്തകര്‍ സഞ്ചരിച്ചിരുന്ന വാഹന വ്യൂഹം എന്‍എച്ച് 16ല്‍ ഛാതിയ ഭര്‍ച്ചാനയില്‍ വെച്ച് പശുവിനെ ഇടിച്ചിടുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. വേഗത്തില്‍ സഞ്ചരിക്കുകയായിരുന്നു വാഹനവ്യൂഹത്തിന്റെ ഇടത് വശത്തേക്ക് പശു വരികയായിരുന്നു. 

അമിത് ഷായും, കേന്ദ്ര മന്ത്രി ധര്‍മേന്ദ്ര പ്രധാനം സഞ്ചരിച്ചിരുന്ന വാഹനം കടന്നു പോയതിന് ശേഷം പിന്നില്‍ വന്ന വാഹനമാണ് പശുവിനെ ഇടിച്ചത്. ഈ വാഹനത്തിന് മുന്‍പില്‍ താമര ചിഹ്നവും, വിഐപി എന്ന ബോര്‍ഡും വെച്ചിരുന്നതായി ദൃക്‌സാക്ഷികള്‍ പറയുന്നു. 

വാഹനവ്യൂഹത്തിലുണ്ടായിരുന്ന മുന്‍ എംഎല്‍എ അപകടം നടന്ന സ്ഥലത്തിറങ്ങി പശുവിന്റെ ചികിത്സയ്ക്ക് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കി. ഇദ്ദേഹം നിര്‍ദേശിച്ചത് അനുസരിച്ച് രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തുകളും പശുവിന് വേണ്ട കാര്യങ്ങള്‍ ചെയ്യുകയും ചെയ്തു. പശുവിന്റെ രണ്ട് കാലുകള്‍ക്ക് അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ