ദേശീയം

ക്യാന്‍സര്‍ ചികിത്സയ്ക്ക് വിസ അനുവദിക്കണമെന്ന് സുഷമയോട് പാക് യുവതി

സമകാലിക മലയാളം ഡെസ്ക്

ഇസ്ലാമാബാദ്: ഇന്ത്യയില്‍ ചികിത്സയ്ക്ക് എത്തുന്നതിന് മെഡിക്കല്‍ വിസ അനുവദിക്കണമെന്ന് ക്യാന്‍സര്‍ രോഗബാധിതയായ യുവതി വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിനോട്. മെഡിക്കല്‍ വിസയ്ക്കുള്ള യുവതിയുടെ അപേക്ഷ ഇന്ത്യന്‍ എംബസി തള്ളിയതിനെ തുടര്‍ന്നാണ് യുവതി വിദേശകാര്യ മന്ത്രിയെ സമീപിച്ചത്. 

ഗാസിയാബാദിലെ ഇന്ദ്രപ്രസ്താ ഡെന്റല്‍ കോളെജ് ആശുപത്രിയിലാണ് യുവതിക്ക് ചികിത്സയ്ക്ക് എത്തേണ്ടത്. ചികിത്സയ്ക്കായി 10 ലക്ഷം രൂപ നല്‍കി കഴിഞ്ഞു. എന്നാല്‍ മെഡിക്കല്‍ വിസ ലഭിക്കാത്തതിനെ തുടര്‍ന്ന് ചികിത്സയ്ക്ക് എത്താന്‍ സാധിച്ചിട്ടില്ല. 

ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായതിനെ തുടര്‍ന്നാണ് വിസ അനുവദിക്കാത്തത് എന്നാണ് ഇരുപത്തിനാലുകാരിയായ പെണ്‍കുട്ടിയുടെ കുടുംബം പറയുന്നത്. തന്റെ രോഗാവസ്ഥ വ്യക്തമാക്കുന്നു ഫോട്ടോയും പെണ്‍കുട്ടി ട്വിറ്ററിലൂടെ സുഷമയുടെ മുന്നില്‍ വയ്ക്കുന്നു. 

ഹൃദ്രോഗത്തിന് ചികിത്സയ്ക്കായി രണ്ടര വയസുള്ള പാക്കിസ്ഥാനില്‍ നിന്നുമുള്ള കുഞ്ഞിന് ഇന്ത്യ വിസ അനുവദിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ