ദേശീയം

എയര്‍ ഇന്ത്യ വെജ് ആവുന്നു; ഇക്കണോമി ക്ലാസില്‍ നോണ്‍ വെജ് ഭക്ഷണം നല്‍കുന്നതു നിര്‍ത്തി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇക്കണോമി ക്ലാസിലെ ആഭ്യന്തര യാത്രക്കാര്‍ക്ക് സസ്യേതര ഭക്ഷണം നല്‍കുന്നത് എയര്‍ ഇന്ത്യ അവസാനിപ്പിച്ചു. കഴിഞ്ഞ മാസം പകുതി മുതലാണ് എയര്‍ ഇന്ത്യ പുതിയ പരിഷ്‌കാരം അവതരിപ്പിച്ചത്. ബിസിനസ് ക്ലാസിലും എക്‌സിക്യുട്ടിവ് ക്ലാസിലും ആഭ്യന്തര, രാജ്യാന്തര യാത്രകളില്‍ നോണ്‍ വെജ് ഭക്ഷണം നല്‍കുന്നതു തുടരുമെന്ന് എയര്‍ ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.

ചെലവു ചുരുക്കലിനൊപ്പം ഭക്ഷണം പാഴാവുന്നതു കുറയ്ക്കാനും നോണ്‍ വെജ് ഭക്ഷണം വിതരണം ചെയ്യുന്നതിലൂടെ ഉണ്ടാവുന്ന ആശയക്കുഴപ്പം ഒഴിവാക്കാനുമാണ് പരിഷ്‌കാരം എന്നാണ് എയര്‍ ഇന്ത്യ വിശദീകരിക്കുന്നത്. നോണ് വെജ് ഭക്ഷണം സസ്യഭക്ഷണം മാത്രം കഴിക്കുന്നവര്‍ക്കു കിട്ടിയ സംഭവങ്ങള്‍ മുമ്പ് ഉണ്ടായിട്ടുണ്ടെന്ന് എയര്‍ ഇന്ത്യ ഉന്നതര്‍ ചൂണ്ടിക്കാട്ടുന്നു. 

്അതേസമയം എയര്‍ ഇന്ത്യയുടെ നടപടിക്കെതിരെ വിമര്‍ശനവും ശക്തമാവുന്നതായി ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു. ലോ കോസ്റ്റ് എയര്‍ ലൈനുകള്‍ പോലും യാത്രക്കാര്‍ക്ക് ഭക്ഷണം തെരഞ്ഞെടുക്കുന്നതിന് അവസരം നല്‍കുമ്പോള്‍ എയര്‍ ഇന്ത്യയുടെ നടപടി തികച്ചും ഏകപക്ഷീയമാണെന്ന് വിമര്‍ശനം ഉന്നയിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു. യാത്രക്കാരില്‍ നിന്ന അഭിപ്രായമൊന്നും സ്വരൂപിച്ചുകൊണ്ടല്ല എയര്‍ ഇന്ത്യ ഇത്തരമൊരു നടപടിലേക്കു പോയത്. ഏകപക്ഷീയമായി എടുത്ത ഈ തീരുമാനം ഉടന്‍ പിന്‍വലിക്കണമെന്ന് എയര്‍ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി മഹേഷ് വൈ റെഡ്ഡി ആവശ്യപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഉഷ്ണതരംഗ മുന്നറിയിപ്പ്, നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ജാഗ്രത, ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

മണിക്കൂറുകള്‍ക്കകം ടിക്കറ്റ് വിറ്റുതീര്‍ന്നു; നവകേരള ബസ് ആദ്യ യാത്ര ഹിറ്റ്

19 കാരനെ സിമന്റ് മിക്സർ മെഷീനിലിട്ട് കൊന്നു, മൃതദേഹം വേസ്റ്റ് കുഴിയില്‍ തള്ളി: തമിഴ്നാട് സ്വദേശി അറസ്റ്റിൽ

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്