ദേശീയം

കുല്‍ഭൂഷണ്‍ ജാദവിന്റെ മാതാവിന് വിസ നല്‍കിയില്ല; പാക്കിസ്ഥാനെതിരേ സുഷമ സ്വരാജ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡെല്‍ഹി:  കുല്‍ഭൂഷണ്‍ ജാദവിന്റെ മാതാവിനു വിസ അനുവദിക്കാത്ത പാക്കിസ്ഥാന്‍ നടപടിയില്‍ പ്രതിഷേധിച്ചു വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. പാക്കിസ്ഥാന്‍ ജയിലില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു കഴിയുന്ന കുല്‍ഭൂഷണ്‍ ജാദവിനെ സന്ദര്‍ശിക്കാന്‍ മാതാവ് അവന്തിക ജാദവിനു വിസ അനുവദിക്കണമെന്ന് കാണിച്ചു പാക്ക് വിദേശകാര്യമന്ത്രി സര്‍താസ് അസീസിനു സുഷമ സ്വരാജ് കത്തയച്ചിരുന്നു. ഈ കത്തിനു ഇതുവരെ മറുപടി ലഭിച്ചിട്ടില്ലെന്ന് അവര്‍ ട്വിറ്ററില്‍ വ്യക്തമാക്കി.

അതേസമയം, ഇന്ത്യയില്‍ ചികിത്സ നടത്താനായി വിസ അനുവദിക്കണന്ന അപേക്ഷയില്‍ ഉടന്‍ തീരുമാനമെടുക്കുമെന്ന് സുഷമ അറിയിച്ചു. ഇരുപത്തിയഞ്ചുകാരിയായ ഫൈസ തന്‍വീറിനു വായ്ക്കുള്ളിലെ ക്യാന്‍സര്‍ ചികിത്സയ്ക്കു വിസ ഉടന്‍ അനുവദിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇവര്‍ക്കു വിസ നിഷേധിച്ചെന്ന വാര്‍ത്തകള്‍ക്കു കഴമ്പില്ലെന്നും, അതു തെറ്റാണെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്