ദേശീയം

മഹാസഖ്യം തുടരണമോ എന്നകാര്യത്തില്‍ നാല് ദിവസത്തിനകം തീരുമാനിക്കണമെന്ന് ലാലുവിന് നിതീഷിന്റെ അന്ത്യശാസനം

സമകാലിക മലയാളം ഡെസ്ക്

പാറ്റ്‌ന:  ബീഹാര്‍ സര്‍ക്കാരിലെ രണ്ടാമന്‍ തേജസ്വി യാദവിനും ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിനും മുഖ്യമന്ത്രി നീതീഷ് കുമാറിന്റെ അന്ത്യശാസനം. അഴിമതി കുറ്റങ്ങള്‍ ചുമത്തപ്പെടുത്തുന്നവര്‍ ആരോപണങ്ങളില്‍ നിന്നും ശുദ്ധരാകണമെന്നും ജനങ്ങളെ നേരിടണമെന്നും ഇല്ലെങ്കില്‍ പുറത്തുപോകേണ്ടിവരുമെന്നും നിതീഷ് കുമാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നാലുദിവസത്തിനകം തീരുമാനം അറിയിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. 

ജെഡിയു നേതൃയോഗത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി നീതീഷ് കുമാര്‍. ലാലു പ്രസാദ് യാദവിനും കുടുംബത്തിനും നേര്‍ക്ക് സിബിഐ റെയ്ഡുകള്‍ ഉണ്ടായശേഷമുള്ള മുഖ്യമന്ത്രിയുടെ ആദ്യ പ്രതികരണം കൂടിയായി ഇത്. അഴിമതി തുടച്ചുനീക്കുക എന്നതാണ് സര്‍ക്കാരിന്റെ നയം. യോഗത്തില്‍ തേജസ്വി യാദവിനെതിരെ നടപടിയെടുക്കണമെന്നാവശ്യമാണ് ഉയര്‍ന്നുവന്നത്. ഉപമുഖ്യമന്ത്രി സ്ഥാനത്തുനിന്നും രാജിവെക്കണമെന്നും യോഗത്തില്‍ ഉയര്‍ന്നതായി നീതീഷ് കുമാര്‍ വ്യക്തമാക്കി. 

അതേസമയം കഴിഞ്ഞ ദിവസം ചേര്‍ന്ന ആര്‍ജെഡി യോഗത്തില്‍ തേജസ്വി യാദവ് ഉപമുഖ്യമന്ത്രി സ്ഥാനം രാജിവെക്കേണ്ടതില്ലെന്നായിരുന്നു തീരുമാനം. ബീഹാര്‍ സര്‍ക്കാരിനെ താഴെയിറക്കാനുള്ള ബിജെപിയുടെ നീക്കത്തിന്റെ ഭാഗമാണ് സിബിഐ റെയ്‌ഡെന്നാണ് ആര്‍ജെഡി പറയുന്നത്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

ഇനി നിര്‍ണായകം, പ്ലേ ഓഫിലേക്ക് ആരെല്ലാം?

ഐസിയു പീഡനക്കേസില്‍ സമരം അവസാനിപ്പിച്ച് അതിജീവിത

'പിന്‍സീറ്റിലായിരുന്നു'; ഡ്രൈവര്‍ ലൈംഗിക അധിക്ഷേപം നടത്തിയതായി കണ്ടില്ലെന്ന് കണ്ടക്ടര്‍

ഫ്രഷ് ജ്യൂസ് ആരോ​ഗ്യത്തിന് നല്ലതോ? പഴങ്ങൾ പഴങ്ങളായി തന്നെ കഴിക്കാം