ദേശീയം

പാതയോര മദ്യശാല മാറ്റി സ്ഥാപിക്കുന്നതില്‍ കേരളത്തിന് ഇളവില്ല

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പാതയോരത്തെ മദ്യശാലകള്‍ അടയ്ക്കണമെന്ന വിധിയില്‍ ഇളവ് അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം സുപ്രിം കോടതി തള്ളി. വിധി നടപ്പാക്കാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബിവറേജസ് കോര്‍പ്പറേഷനാണ് കോടതിയെ സമീപിച്ചത്. 

ഹര്‍ജി കാലഹരണപ്പെട്ടതെന്നു ചൂണ്ടിക്കാട്ടിയാണ് ബിവറേജസ് കോര്‍പ്പറേഷന്റെ ആവശ്യം സുപ്രിം കോടതി തള്ളിയത്. അതുകൊണ്ടുതന്നെ കൂടുതല്‍ സമയം അനുവദിക്കുകയെന്ന ഹര്‍ജിയിലെ ആവശ്യം കോടതി പരിഗണിച്ചില്ല.

ദേശീയ, സംസ്ഥാന പാതയോരങ്ങളില്‍നിന്ന് അഞ്ഞൂറു മീറ്റര്‍ പരിധിയിലുള്ള മദ്യശാലകള്‍ മാറ്റിസ്ഥാപിക്കണമെന്ന വിധിയില്‍ അരുണാചലിനും ആന്‍ഡമാനും കോടതി ഇളവു നല്‍കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്