ദേശീയം

എയര്‍ ഇന്ത്യാ വിമാനം മംഗളൂരു വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനിടെ ലൈറ്റുകളില്‍ ഇടിച്ചു

സമകാലിക മലയാളം ഡെസ്ക്

മംഗളൂരു: മംഗളൂരു വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനിടെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം റണ്‍വെയ്ക്ക് സമീപമുള്ള ലൈറ്റുകളില്‍ ഇടിച്ചു. ദുബൈയില്‍ നിന്ന് മംഗളൂരുവിലേക്കുവന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് റണ്‍വെ ഗൈഡിങ് ലൈറ്റുകളില്‍ ഇടിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ ആയിരുന്നു സംഭവം. 186 യാത്രക്കാര്‍ വിമാനത്തിലുണ്ടായിരുന്നു. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് എയര്‍ഇന്ത്യ എക്‌സ്പ്രസ് അധികൃതര്‍ അറിയിച്ചു.

ഐ.എക്‌സ് 814 വിമാനമാണ് ലൈറ്റുകളില്‍ ഇടിച്ചത്. സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്. വിമാനത്തിന് കേടുപാടൊന്നും സംഭവിച്ചിട്ടില്ല.  സംഭവത്തെക്കുറിച്ച് ഫ്‌ളൈറ്റ് സേഫ്റ്റി ഡിപ്പാര്‍മെന്റാണ് അന്വേഷണം നടത്തുന്നത്.

2010 ല്‍ എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനം മംഗളൂരു വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനിടെ അപകടത്തില്‍പ്പെട്ട് 158 പേര്‍ മരിച്ചിരുന്നു. റണ്‍വെ മറികടന്ന് മൂന്നോട്ടുനീങ്ങിയ വിമാനം വിമാനത്താവളത്തിന് പുറത്തുള്ള താഴ്ചയിലേക്കുവീണ് കത്തിയമരുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്