ദേശീയം

ഗോ സംരക്ഷകര്‍ക്ക് മതത്തിന്റേയോ രാഷ്ട്രീയത്തിന്റേയോ നിറം നല്‍കരുതെന്ന് പ്രധാനമന്ത്രി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഗോ രക്ഷകരുടെ പേരില്‍ രാജ്യത്ത് അതിക്രമം നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി. സര്‍വകക്ഷി യോഗത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. 

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം തിങ്കളാഴ്ച ആരംഭിക്കുന്നതിന് മുന്നോടിയായിട്ടായിരുന്നു സര്‍വകക്ഷി യോഗം വിളിച്ചത്. ഗോ സംരക്ഷകരെന്ന പേരില്‍ അക്രമം അഴിച്ചുവിടുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കി. ഗോ സംരക്ഷകര്‍ക്ക് ഏതെങ്കിലും മതത്തിന്റേയോ, രാഷ്ട്രീയത്തിന്റേയോ നിറം നല്‍കരുതെന്നും യോഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞു. 

സര്‍വകക്ഷി യോഗത്തില്‍ നിന്നും തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടുനിന്നു. ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാനയിലുണ്ടായ വര്‍ഗീയ കലാപത്തിന്റെ പേരില്‍ ബിജെപിയുമായുണ്ടായ വാക്‌പോരിനെ തുടര്‍ന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് സര്‍വകക്ഷി യോഗം ബഹിഷ്‌കരിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

അപകടമുണ്ടായാല്‍ പൊലീസ് വരുന്നതുവരെ കാത്തു നില്‍ക്കണോ ?; അറിയേണ്ടതെല്ലാം

ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തിയേക്കാം; ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു