ദേശീയം

തമിഴ് കര്‍ഷകര്‍ വീണ്ടും സമരരംഗത്തേക്ക്; പ്രധാനമന്ത്രിയുടെ വസതിയിലേക്ക് നാളെ പ്രതിഷേധ പ്രകടനം

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: തമിഴ്‌നാട്ടിലെ കര്‍ഷകര്‍ വീണ്ടും സമരരംഗത്തേക്ക്. കര്‍ഷകരുടെ തലയോട്ടിയുമായി ഡല്‍ഹിയില്‍ സമരം ചെയ്ത കര്‍ഷകര്‍ മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമിയുടെ ഇടപെടലിനെ തുടര്‍ന്ന് സമരം താത്കാലികമായി അവസാനിപ്പിച്ചിരുന്നു. എന്നാല്‍ ഉറപ്പുകളൊന്നും പാലിക്കാത്തതിനാല്‍ നാളെ മുതല്‍ ഡല്‍ഹിയില്‍ 50 ഓളം തമിഴ് കര്‍ഷകരുടെ നേതൃത്വത്തില്‍ വീണ്ടും സമരം ആരംഭിക്കുകയാണ്.  സമരത്തിന്റെ ഭാഗമായി നാളെ നിസാമുദ്ധീന്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് പ്രധാനമന്ത്രിയുടെ വസതിയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്താനാണ് സമരക്കാരുടെ തീരുമാനം.  നാളെ പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനം ആരംഭിക്കാനിരിക്കെയാണ് കര്‍ഷകരുടെ പ്രതിഷേധം വീണ്ടും ശക്തമാക്കാനുള്ള നീക്കം

കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളുക, പുതിയ വരള്‍ച്ച ദുരിതാശ്വാസം പ്രഖ്യാപിക്കുക, കൃഷിക്ക് ആവശ്യമായ ജലം ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം ആരംഭിച്ചത്. കര്‍ഷകര്‍ അവലംബിച്ച സമരരീതികൊണ്ട് തന്നെ അന്താരാഷ്ട്ര മാധ്യമങ്ങളിലും സമരം വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. വരള്‍ച്ചാ ദുരിതാശ്വാസത്തിനായി 40,000 കോടി ആവശ്യപ്പെട്ടെങ്കിലും കര്‍ഷകര്‍ക്ക് കേന്ദ്രം അനുവദിച്ചത് 4000 കോടി മാത്രമാണ്.

വരള്‍ച്ച ദുരിതാശ്വാസത്തിനായി കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച തുക മതിയാവില്ലെന്നാണ് തമിഴ്‌നാട്ടിലെ കര്‍ഷകരുടെ വാദം. വെള്ളം കിട്ടാതെയും കാലാവസ്ഥ മോശമായതും കാരണം 144 പേര്‍ ഒക്ടോബറിനും ഡിസംബറിനുമിടയില്‍ ആത്മഹത്യ ചെയ്തുവെന്നാണ് കണക്ക്. തമിഴ്‌നാടിന് 40,000 കോടിയുടെ കാര്‍ഷിക സഹായമാണ് സമരക്കാര്‍ ആവശ്യപ്പെടുന്നത്. ഏക്കറൊന്നിന് 25,000 രൂപയുടെ സഹായം ആവശ്യപ്പെടുേമ്പാള്‍, സര്‍ക്കാര്‍ ഇതിനകം കുറേപ്പേര്‍ക്ക് 5465 രൂപ എന്ന കണക്കിലാണ് സഹായം നല്‍കിയത്. മറ്റുസംസ്ഥാനങ്ങല്‍ കര്‍ഷകകടം എഴുതി തള്ളുമ്പോള്‍ സംസ്ഥാനം ഇതിന് തയ്യാറാകുന്നില്ലെന്നും സമരക്കാര്‍ ആരോപിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'വേനല്‍ച്ചൂടില്‍ ജനം വീണ് മരിക്കുമ്പോള്‍ മുഖ്യമന്ത്രിയും കുടുംബവും ബീച്ച് ടൂറിസം ആഘോഷിക്കുന്നു; യാത്രയുടെ സ്‌പോണ്‍സര്‍ ആര്?'

കോഴിക്കോട് മലപ്പുറം ജില്ലകളില്‍ പത്തുപേര്‍ക്ക് വെസ്റ്റ്നൈല്‍ ഫീവര്‍ സ്ഥിരീകരിച്ചു; അടിയന്തര യോഗം വിളിച്ച് ആരോഗ്യവകുപ്പ്

'തല്‍ക്കാലം എനിക്ക് ഇത്രേം വാല്യൂ മതി'; നിഷാദ് കോയ കൗശലക്കാരനും കള്ളനും, ആരോപണവുമായി നടന്‍

'പെണ്ണായി പെറ്റ പുള്ളെ...'; ഗോപി സുന്ദറിന്റെ സംഗീതം, 'പെരുമാനി'യിലെ ആദ്യ ഗാനം പുറത്തിറങ്ങി

ഭാര്യയെയും മകളെയും കഴുത്തറുത്ത് കൊലപ്പെടുത്തി; കൊല്ലത്ത് ഗൃഹനാഥന്‍ ആത്മഹത്യക്ക് ശ്രമിച്ചു; മകനും ഗുരുതരാവസ്ഥയില്‍