ദേശീയം

മുണ്ടുടുത്തെത്തിയപ്പോള്‍ മാളില്‍ കയറ്റിയില്ല, വസ്ത്രധാരണം നിര്‍ണയിക്കുന്ന സ്റ്റാറ്റസുകള്‍; ആരോപണവുമായി സംവിധായകന്‍

സമകാലിക മലയാളം ഡെസ്ക്

കല്‍ക്കത്ത: മുണ്ടുടുത്ത് എത്തിയെന്ന പേരില്‍ മാളില്‍ പ്രവേശനം നിഷേധിച്ചെന്ന ആരോപണവുമായി സിനിമാ സംവിധായകന്‍. ആശിഷ് അവികുന്തക് എന്ന സംവിധായകനാണ് ഫേസ്ബുക്കിലൂടെ ആരോപണം ഉന്നയിച്ചിരിക്കുന്നത്. 

കല്‍ക്കത്തയിലെ ഒരു മാളില്‍ ശനിയാഴ്ചയായിരുന്നു സംഭവം. കല്‍ക്കത്തയിലെ നിയോ കൊളോനിയല്‍ ക്ലബുകളില്‍ പ്രവേശനം നിഷേധിക്കുന്നത് പുതിയ കാര്യമല്ല. എന്നാല്‍ ഇപ്പോള്‍ മുണ്ടുടുത്ത് എത്തി എന്ന കാരണം പറഞ്ഞാണ് തനിക്ക് പ്രവേശനം നിഷേധിച്ചതെന്ന് സംവിധായകന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. 

സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് മുണ്ടുടുത്ത് എത്തുന്നവരെ പ്രവേശിപ്പിക്കാത്തതെന്നായിരുന്നു അവരുടെ വിശദീകരണം. ഇംഗ്ലീഷ് ഭാഷയിലെ അവരോട് തര്‍ക്കിച്ച്, സ്ഥാപിക്കാന്‍ സാധിച്ചതിനാല്‍ തനിക്ക് അവര്‍ പിന്നീട് പ്രവേശനം അനുവദിക്കുകയുമായിരുന്നു. വസ്ത്രധാരണത്തിന്റെ അടിസ്ഥാനത്തില്‍ സ്റ്റാറ്റസ് അളക്കുകയാണ് ക്ലബുകളെന്നും സംവിധാകന്‍ ചൂണ്ടിക്കാട്ടുന്നു. 

എന്നാല്‍ സംവിധായകന്‍ ഉന്നയിച്ച ആരോപണങ്ങള്‍ മാള്‍ അധികൃതര്‍ തള്ളി. 20 സെക്കന്‍ഡ് മാത്രമാണ് സംവിധായകന് മാളില്‍ പ്രവേശിക്കാന്‍ കാത്ത് നില്‍ക്കേണ്ടി വന്നതെന്നും, അദ്ദേഹം മാളിനുള്ളില്‍ എത്തുന്നതിന്റെ വീഡിയോ തങ്ങളുടെ കൈവശം ഉണ്ടെന്നും മാള്‍ അധികൃതര്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡല്‍ഹിയിലെ നിരവധി സ്‌കൂളുകളില്‍ ബോംബ് ഭീഷണി, പരീക്ഷകൾ നിർത്തി; പരിശോധന

പട്ടാപ്പകല്‍ ക്ഷേത്ര ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്ന് മോഷണം, ഹോട്ടലുകളില്‍ മുറി എടുത്ത് സുഖജീവിതം; കമിതാക്കള്‍ വലയില്‍- വീഡിയോ

ഗ്ലാമര്‍ ഷോ നിര്‍ത്തി ഇനി എപ്പോഴാണ് അഭിനയിക്കുന്നത്?; മറുപടിയുമായി മാളവിക മോഹനന്‍

സ്വര്‍ണവിലയില്‍ കനത്ത ഇടിവ്; ഒറ്റയടിക്ക് കുറഞ്ഞത് 800 രൂപ

ആലുവ ​ഗുണ്ടാ ആക്രമണം: നാലുപേർ പിടിയിൽ; ബൈക്കിലും കാറിലുമെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു