ദേശീയം

നൗഷേരയില്‍ സ്‌കൂളിനുനേരെ പാക് വെടിവപ്പ്: സ്‌കൂളുകളില്‍ കുടുങ്ങി അന്‍പതോളം കുട്ടികള്‍

സമകാലിക മലയാളം ഡെസ്ക്

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ നിയന്ത്രണരേഖയ്ക്കു സമീപം സൈന്യം നടത്തിയ വെടിവെപ്പിനിടെ അന്‍പതോളം കുട്ടികള്‍ സ്‌കൂളുകളില്‍ കുടുങ്ങി. രണ്ട് സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ കുട്ടികളാണ് കുടുങ്ങിക്കിടക്കുന്നത്. ഇതില്‍ 12 വിദ്യാര്‍ത്ഥികളെ രക്ഷപ്പെടുത്തിയെന്നാണ് വിവരം. ഇവരെ സുരക്ഷിതമായി രക്ഷിക്കാനുള്ള സൈന്യത്തിന്റെ ശ്രമം തുടരുകയാണ്. മൊബൈല്‍ ബുള്ളറ്റ് പ്രൂഫ് ബങ്കര്‍ വാഹനങ്ങള്‍ കുട്ടികളെ സുരക്ഷിതരായി രക്ഷിക്കാന്‍ സ്ഥലത്തെത്തിയിട്ടുണ്ട്. 

നിയന്ത്രണരേഖയ്ക്ക് സമീപം പാക് ആക്രമണത്തെ തുടര്‍ന്ന് ഇന്ത്യന്‍ സൈന്യവും തിരിച്ചടിച്ചുവെന്നാണ് റിപ്പോര്‍ട്ട്. പാക് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ നിയന്ത്രണരേഖയോട് ചേര്‍ന്നുള്ള പതിനാറ് വിദ്യാലയങ്ങള്‍ അടക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കുമായി പ്രത്യേക ബജറ്റ്; 15 ശതമാനവും ന്യൂനപക്ഷങ്ങള്‍ക്കായി നല്‍കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചു; വിവാദ പരാമര്‍ശവുമായി മോദി

പ്രബീര്‍ പുര്‍കായസ്ത ജയില്‍ മോചിതനായി; വീഡിയോ

കരിപ്പൂരിൽ നിന്നുള്ള രണ്ട് വിമാനങ്ങൾ റദ്ദാക്കി എയർ ഇന്ത്യ

സംസ്ഥാനത്ത് കാലവര്‍ഷം മെയ് 31ന് എത്തും

കെഎസ് ഹരിഹരനെ അസഭ്യം വിളിച്ച കേസില്‍ ആറുപേര്‍ അറസ്റ്റില്‍