ദേശീയം

സാക്കിര്‍ നായിക്കിന്റെ പാസ്‌പോര്‍ട്ട് റദ്ദാക്കി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വിവാദ മത പ്രഭാഷകന്‍ സാക്കിര്‍ നായിക്കിന്റെ പാസ്‌പോര്‍ട്ട് റദ്ദാക്കി. നായിക്കിനെതിരെ എന്‍ഐഎ കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിന് പിന്നാലെയാണ് നടപടി. വിദേശത്തുള്ള സാക്കിര്‍ നായിക്ക് അന്വേഷണവും സഹകരിക്കാന്‍ തയ്യാറായിട്ടില്ല. നായിക്കിനെ കൂടാതെ ഇസ്ലാമിക റിസര്‍ച്ച ഫൗണ്ടേഷനുമെതിരെയാണ് അന്വേഷണം.

സാക്കിര്‍ നായിക്കിന്റെ പാസ്‌പോര്‍ട്ട് റദ്ദാക്കണമെന്ന ആവശ്യം എന്‍ഐഎ ആവശ്യപ്പെട്ടിരുന്നു. പത്ത്‌ ദിവസത്തിനകം പാസ്‌പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് മുംബൈയിലെ റീജിണല്‍ പാസ്‌പോര്‍ട്ട് ഓഫീസ് ആവശ്യപ്പെട്ടിരുന്നെങ്കിലും സാക്കിര്‍ നായിക് പ്രതികരിച്ചിരുന്നില്ല. തുടര്‍ന്നാണ് പാസ്‌പോര്‍ട്ട് റദ്ദാക്കാനുള്ള തീരുമാനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊടും ചൂട്; തിങ്കളാഴ്ചവരെ കോളജുകള്‍ അടച്ചിടും; അവധിക്കാല ക്ലാസുകള്‍ക്ക് കര്‍ശനനിയന്ത്രണം

പാകിസ്ഥാന്‍ കോണ്‍ഗ്രസിനു വേണ്ടി പ്രാര്‍ഥിക്കുന്നു, യുവരാജാവിനെ പ്രധാനമന്ത്രിയാക്കാന്‍ ശ്രമിക്കുന്നു: പ്രധാനമന്ത്രി

ഇന്നും നാളെയും നാല് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്

400 സീറ്റ് തമാശ, 300 അസാധ്യം, ഇരുന്നുറു പോലും ബിജെപിക്ക് വെല്ലുവിളി: ശശി തരൂര്‍

ഐ ലൈനര്‍ കൊണ്ട് അമ്മാമയുടെ കയ്യില്‍ ടാറ്റൂ; 'വെക്കേഷനായാല്‍ എന്തൊക്കെ കാണണം'; ചിത്രവുമായി സുജാത