ദേശീയം

ഇനി ഇഷ്ടം പോലെ മിലിറ്ററി ക്വാട്ട ഇല്ല; സൈനീകര്‍ക്കുള്ള മദ്യം വെട്ടിക്കുറയ്ക്കുന്നു

സമകാലിക മലയാളം ഡെസ്ക്

സൈന്യത്തില്‍ സേവനമനുഷ്ഠിക്കുന്നവര്‍ക്ക് കുറഞ്ഞ നിരക്കില്‍ യഥേഷ്ടം ഇനി മദ്യം ലഭിക്കില്ല. സേനയിലെ ഉദ്യോഗസ്ഥരുടെ പക്കല്‍ നിന്നും സാധാരണക്കാരുടെ ഇടയിലേക്ക് നിയമവിരുദ്ധമായി മദ്യം എത്തുന്നുവെന്ന് വിലയിരുത്തിയാണ് ഇന്ത്യന്‍ ആര്‍മി സൈന്യത്തിലുള്ളവര്‍ക്കുള്ള ഈ സേവനം വെട്ടിച്ചുരുക്കാന്‍
തയ്യാറെടുക്കുന്നത്. 

സര്‍ക്കാരിന്റെ ക്യാന്റീന്‍ സ്റ്റോര്‍ ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ നിന്നും സൈന്യത്തിലുള്ളവര്‍ക്ക് കുറഞ്ഞ നിരക്കില്‍ മദ്യം ലഭിക്കുമായിരുന്നു. വ്യത്യസ്ത റാങ്കുകളിലുള്ള ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്ന മദ്യത്തിന്റെ ക്വാട്ട വെട്ടിക്കുറയ്ക്കാനാണ് ആര്‍മിയുടെ നീക്കം. 

വിരമിച്ചതും, സേനയില്‍ ജോലി ചെയ്യുന്നതുമായ വ്യക്തികള്‍ക്ക് മുന്‍പ് പത്ത്‌
കുപ്പി മദ്യം ലഭിച്ചിരുന്നു എങ്കില്‍ ഇനി അഞ്ചെണ്ണം മാത്രമായിരിക്കും ലഭിക്കുക. കൂടിയ അളവില്‍ മദ്യം ഉദ്യോഗസ്ഥര്‍ക്ക് ലഭ്യമാക്കേണ്ട എന്ന വികാരവും പുതിയ നീക്കത്തിന് പിന്നിലുണ്ട്. 

പുതിയ തീരുമാനം നടപ്പിലായാല്‍ ജവാന്മാര്‍ക്ക് മാസത്തില്‍ രണ്ട് കുപ്പി മദ്യമായിരിക്കും ലഭിക്കുക. നിലവില്‍ അവര്‍ക്ക് ലഭിക്കുന്നത് മൂന്ന് കുപ്പി മദ്യമാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്