ദേശീയം

നിങ്ങള്‍ ഞങ്ങളുടെ പ്രധാനമന്ത്രി ആയിരുന്നു എങ്കില്‍; സുഷമയോട് പാക് യുവതി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സമൂഹമാധ്യമങ്ങള്‍ ഫലപ്രദമായി ഉപയോഗിച്ച് ജനങ്ങളോട് ഏറ്റവും അടുത്ത ബന്ധം പുലര്‍ത്തുന്ന കേന്ദ്ര മന്ത്രിയാണ് സുഷമ സ്വരാജ്. ട്വിറ്ററിലൂടെ ഉയരുന്ന സഹായ അപേക്ഷകള്‍ക്ക് മറുപടി നല്‍കിയാണ് സുഷമ എല്ലാവരുടേയും കയ്യടി നേടിയത്. 

ഇപ്പോഴിതാ, നിങ്ങള്‍ ഞങ്ങളുടെ പ്രധാനമന്ത്രി ആയിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുന്നതായാണ് ഒരു പാക് യുവതി ട്വീറ്റ് ചെയ്തിരിക്കുന്നത്. നിങ്ങള്‍ ഞങ്ങളുടെ പ്രധാനമന്ത്രി ആയിരുന്നെങ്കില്‍ തങ്ങളുടെ രാജ്യത്തില്‍ മാറ്റം കൊണ്ടുവരാന്‍ സാധിക്കുമായിരുന്നു എന്ന് പാക് യുവതിയായ ഹിജാബ് അസിഫ് ട്വിറ്ററില്‍ കുറിച്ചു. 

ഇന്ത്യയില്‍ ചികിത്സ തേടുന്നതിനായി എത്തുന്നതിനുള്ള സാങ്കേതിക തടസം നീക്കി നല്‍കണമെന്ന് ആവശ്യവും യുവതി സുഷമയ്ക്ക് മുന്‍പാകെ വെച്ചിട്ടുണ്ട്. സുഷമ ഇടപെട്ടതിന് പിന്നാലെ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് പാക്കിസ്ഥാനിലെ ഇന്ത്യന്‍ എംബസി ട്വിറ്ററിലൂടെ തന്നെ യുവതിയെ അറിയിച്ചു. 

ഒരു മാസത്തില്‍ അഞ്ഞൂറില്‍ അധികം പാക്കിസ്ഥാനികള്‍ക്ക് ഇന്ത്യയിലേക്ക് ചികിത്സയ്‌ക്കെത്തുന്നതിന് വിസ അനുവദിച്ചിരുന്നു എങ്കിലും, കല്‍ഭൂഷന്‍ ജാധവിന് പാക് കോടതി വധശിക്ഷ വിധിച്ചതിന് പിന്നാലെ വിസ അനുവദിക്കുന്നതില്‍ ഇന്ത്യ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

വയറിലെ കൊഴുപ്പ് ഇല്ലാതാക്കാൻ നെയ്യ്; ഹൃദയത്തിനും തലച്ചോറിനും ഒരു പോലെ ​ഗുണം

'പോയി തൂങ്ങിച്ചാവ്' എന്നു പറയുന്നത് ആത്മഹത്യാ പ്രേരണയല്ല, കുറ്റം നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി

നെതന്യാഹു ഉടന്‍ രാജിവെക്കണമെന്ന് പകുതിയിലേറെ ഇസ്രയേലികളും; അഭിപ്രായ സര്‍വേ

സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് ഇന്ന് രണ്ട് മരണം