ദേശീയം

കാത്തിരിക്കൂ, സ്‌ഫോടനാത്മക വെളിപ്പെടുത്തല്‍ വരുന്നുണ്ടെന്ന് ആര്‍ജെഡി

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: ഇന്നത്തെ വാര്‍ത്താ സമ്മേളനത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തുമെന്ന് രാഷ്ട്രീയ ജനതാ ദള്‍. അതിനു ശേഷം ജെഡിയു നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍ സംസാരിക്കുമോയെന്നും ആര്‍ജെഡിയുടെ വെല്ലുവിളി. ട്വിറ്ററിലാണ് ആര്‍ജെഡി ഭീഷണി മുഴക്കിയിരിക്കുന്നത്.

ബിഹാറില്‍ ആര്‍ജെഡി സഖ്യം ഉപേക്ഷിച്ച് നിതീഷ് കുമാര്‍ ബിജെപി പക്ഷത്തേക്കു പോയ പശ്ചാത്തലത്തിലാണ് ആര്‍ജെഡി പുതിയ വെളിപ്പെടുത്തല്‍ നടത്തുമന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. അഴിമതിക്കെതിരായ പോരാട്ടം എന്നു പ്രഖ്യാപിച്ചാണ് നിതീഷ് സഖ്യം വിട്ടത്. ഉപമുഖ്യമന്ത്രിയായിരുന്ന തേജസ്വി യാദവിനെതിരായ അഴിമതി ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ ആയിരുന്നു നിതീഷിന്റെ നീക്കം. 

അതേസമയം സഖ്യം വിടുന്നതു സംബന്ധിച്ച് നിതീഷ് സൂചനയൊന്നും നല്‍കിയില്ലെന്നും വഞ്ചനയാണ് അദ്ദേഹം കാണിച്ചത് എന്നുമായിരുന്നു തേജസ്വിയുടെ പിതാവും ആര്‍ജെഡി നേതാവുമായ ലാലു പ്രസാദ് യാദവ് പ്രതികരിച്ചത്. അതിനിടെ ബിജെപി പക്ഷത്തേക്കുക മടങ്ങിയ നിതീഷിന്റെ നടപടിക്കെതിരെ ജെഡിയു നേതാവ് ശരദ് യാദവ് രംഗത്തുവന്നിട്ടുണ്ട്. നിതീഷിന്റെ ചുവടുമാറ്റം നിര്‍ഭാഗ്യകരമാണെന്നും അതിനോടു യോജിക്കാനാവില്ലെന്നും ശരദ് യാദവ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊടും ചൂട്; തിങ്കളാഴ്ചവരെ കോളജുകള്‍ അടച്ചിടും; അവധിക്കാല ക്ലാസുകള്‍ക്ക് കര്‍ശനനിയന്ത്രണം

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

പാകിസ്ഥാന്‍ കോണ്‍ഗ്രസിനു വേണ്ടി പ്രാര്‍ഥിക്കുന്നു, യുവരാജാവിനെ പ്രധാനമന്ത്രിയാക്കാന്‍ ശ്രമിക്കുന്നു: പ്രധാനമന്ത്രി

ഇന്നും നാളെയും നാല് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്

400 സീറ്റ് തമാശ, 300 അസാധ്യം, ഇരുന്നുറു പോലും ബിജെപിക്ക് വെല്ലുവിളി: ശശി തരൂര്‍