ദേശീയം

മദ്യ മാഫിയയ്‌ക്കെതിരെ പോരാടിയ മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തി

സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: മദ്യമാഫിയയ്‌ക്കെതിരെ പോരാടിയ മാധ്യമപ്രവര്‍ത്തകനെ വെടിവെച്ച് കൊലപ്പെടുത്തി. ഹിന്ദി ദിനപത്രത്തിലെ മാധ്യമപ്രവര്‍ത്തകനായ കമലേഷ് ജെയിനിനെയാണ് ബുധനാഴ്ച വൈകിട്ട് കൊലപ്പെടുത്തിയത്. 

മധ്യപ്രദേശിലെ പൈപില്യ മണ്ഡിയിലുള്ള പത്രത്തിന്റെ ഓഫീസില്‍ വെച്ചാണ് കൊലപാതകം നടത്തിയത്. ബൈക്കിലെത്തിയ രണ്ടംഗ സംഘം ഇയാള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

നിയമവിരുദ്ധമായി മദ്യവില്‍പ്പന നടത്തുന്നവര്‍ക്കെതിരെ കമലേഷ് പ്രതികരിച്ചതാണ് കൊലപാതകത്തിന് കാരണമെന്ന് കുടുംബം ആരോപിക്കുന്നു. തനിക്കെതിരെ ഭീഷണിയുണ്ടെന്ന് കാണിച്ച് കമലേഷ് പൊലീസിനെ  സമീപിച്ചിരുന്നെങ്കിലും പൊലീസിന്റെ ഭാഗത്ത് നിന്നും നടപടികള്‍ ഒന്നും ഉണ്ടായിരുന്നില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്