ദേശീയം

കന്നുകാലി കശാപ്പ് വിഷയത്തില്‍ കേന്ദ്രം അയയുന്നു; മാറ്റത്തിന് തയ്യാറാണെന്ന് വനം പരിസ്ഥിതി മന്ത്രി 

സമകാലിക മലയാളം ഡെസ്ക്

ന്യുഡല്‍ഹി: കന്നുകാലികശാപ്പ് നിരോധന വിഷയത്തില്‍ കേന്ദ്രം അയയുന്നതായി സൂചനകള്‍. മാറ്റത്തിന് തയ്യാറാണെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഹര്‍ഷവര്‍ദ്ധന്‍ .പരാതികള്‍ പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.കശാപ്പിനോ മാട്ടിറച്ചിക്കഴിക്കുന്നതിനോ നിയന്ത്രണമില്ല,ആശങ്കകള്‍ പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിക്കും. മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരതകള്‍ തടയുന്നതിന്റെ ഭാഗമായി സുപ്രീംകോടതി ഉത്തരവ് പ്രകാരമാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്, ഒരു മാസക്കാലം വിജ്ഞാപനം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇപ്പോഴണ് പ്രശ്‌നമായത്. മന്ത്രി പറഞ്ഞു. വിജ്ഞാപനത്തില്‍ നിന്ന് പോത്തിനെ ഒഴിവാരക്കുമെന്ന് നേരത്തെ പറഞ്ഞിരുന്നു. 

വിജ്ഞാപനത്തിനെതിരെ കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങലില്‍ നിന്ന ശക്തമായ ജനകീയ പ്രതിഷേധങ്ങളാണ് ഉയര്‍ന്നുവന്നത്. രാജ്യത്തിന്റ ഫെഡറല്‍ സംവിധാനം തകര്‍ക്കാനുംസംസ്ഥാനങ്ങളുടെ പരമാധികാരത്തെ ചോദ്യം ചെയ്യുന്നതുമാണ് വിജ്ഞാപനം എന്നാണ് പല സംസ്ഥാനങ്ങളും കേന്ദ്രത്തിന്റെ നടപടിയോട് പ്രതികരിച്ചത്. കേന്ജ്ര വിജ്ഞാപനം മദ്രാസ് ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നു. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാമനന്ത്രിക്ക് പ്രതിഷേധമറിയിച്ച് കത്തയയ്ക്കുകയും രാജ്യത്തെ ഫെഡറല്‍ സംവിധാനം തകര്‍ക്കാന്‍ ശ്രമിക്കുന്ന നീക്കത്തെ ചെറുക്കാന്‍ ഒരുമിച്ച് നില്‍ക്കണമെന്ന് മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്ക് കത്തയയ്ക്കുകയും ചെയ്തിരുന്നു.വിജ്ഞാപനത്തിനെതിരെ കേരളത്തില്‍ വ്യാപകമായി ബീഫ് ഫെസ്റ്റുകള്‍ നടന്നുവരികയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ആലപ്പുഴയിൽ അതിഥിത്തൊഴിലാളി കുത്തേറ്റ് മരിച്ചു; നാല് പേര്‍ കസ്റ്റഡിയിൽ

വോട്ട് ചെയ്യാൻ നാട്ടിലെത്തി; ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് നഴ്സിം​ഗ് വിദ്യാർഥി മരിച്ചു

'ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും'

തായ്‌ലൻഡിൽ പാരാഗ്ളൈഡിംഗിനിടെ അപകടം; ചീരഞ്ചിറ സ്‌കൂളിലെ പ്രധാനാധ്യാപിക മരിച്ചു