ദേശീയം

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ പ്രണോയ് റോയിക്കെതിരെ സിബിഐ കേസ്; വീട്ടില്‍ റെയ്ഡ്

സമകാലിക മലയാളം ഡെസ്ക്

ന്യുഡല്‍ഹി: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകമും എന്‍ഡി ടിവി മേധാവിയുമായ പ്രണോയ് റോയുടെ വീട്ടില്‍ സിബിഐ റെയ്ഡ്. വിദേശ നിക്ഷേപം സ്വീകരരിച്ചത് സംബന്ധിച്ചാണ് റെയ്ഡ് നടത്തിയത്.ഇവരുടെ ഡല്‍ഹിയിലെ വീട്ടിലാണ് റെയ്ഡ് നടത്തിയത്. പ്രണോയ് റോയിക്കും ഭാര്യ രാധിക റോയിക്കും എതിരെ സിബിഐ കേസെടുത്തു. ഇവരുള്‍പ്പെടെ നാലുപേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. വിദേശ വിനിമയ ചട്ടലംഘനത്തിനും സ്വകാര്യ ബാങ്കില്‍ നിന്നെടുത്ത വായ്പ്പ തിരിച്ചടയ്ക്കാത്തതിനുമാണ് കേസെടുത്തിരിക്കുന്നത്.

ബിജെപിയെ എന്‍ഡി ടിവി നിരന്തരം വിമര്‍ശിക്കുന്നതിന്റെ പ്രതികാര നടപടികളാണ് ഇത് എന്ന് ആരോപിച്ച് നിരവധിപേര്‍ ഇതിനോടകം തന്നെ രംഗത്തെത്തിക്കഴിഞ്ഞു. കഴിഞ്ഞ ദിവസം കന്നുകാലി കശാപ്പ് നിയന്ത്രണവുമായി ബന്ധപ്പെട്ട് കേരളത്തില്‍ നടന്ന പ്രതിഷേധങ്ങലെക്കുറിച്ചുള്ള  ചര്‍ച്ചയില്‍ എന്‍ഡി ടിവി എന്‍ഡിടിവി എക്‌സിക്യൂട്ടീവ് എഡിറ്റര്‍ നിധി റസ്ദാന്‍ ബിജെപി വക്താവ് സാമ്പിത് പാത്രയെ പുറത്താക്കിയിരുന്നു. ബിജെപിയെ തുടക്കംമുതല്‍ ശക്തമായ ഭാഷയിലാണ് എന്‍ഡി ടിവി വിമര്‍ശിച്ചുകൊണ്ടിരുന്നത്.

ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയപ്പോള്‍ അതിന് കാരണമായ ഫേക് വീഡിയോ പ്രചരിപ്പിച്ച മാധ്യമങ്ങള്‍ക്കെതിരെ എന്‍ഡി ടിവി സ്‌ക്രീന്‍ കറുപ്പാക്കി പ്രതിഷേധിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്