ദേശീയം

മുസ്ലീങ്ങള്‍ മാംസം ഉപേക്ഷിക്കണമെന്ന് ആര്‍എസ്എസ് നേതാവ്; ജാമിയ മിലിയ സര്‍വകലാശാലയില്‍ സംഘര്‍ഷം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡെല്‍ഹി: മുസ്ലീങ്ങള്‍ മാംസാഹാരം കഴിക്കുന്നത് ഒഴിവാക്കണമെന്ന ആര്‍എസ്എസ് നേതാവ് ഇന്ദ്രഷ് കുമാറിന്റെ പ്രസ്താവനയെത്തുടര്‍ന്ന് ജാമിയ മിലിയ സര്‍വ്വകലശാലയില്‍ സംഘര്‍ഷം. ഡല്‍ഹിയിലെ ജാമിയ മിലിയ സര്‍വകലാശാല സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്നില്‍ മുഖ്യാതിഥിയായി എത്തിയപ്പോഴാണ് ഇന്ദ്രേഷ്‌കുമാര്‍ വിവാദ പ്രസ്താവന നടത്തിയത്. 

റമാദാന്‍ മാസത്തില്‍ അവരവരുടെ പരിസര പ്രേദേശത്തും, പള്ളിയിയ്ക്കും ദര്‍ഗയ്ക്കും സമീപം മരങ്ങള്‍ വെച്ചു പിടിപ്പിക്കണം. അങ്ങനെ ചെയ്താല്‍ മലിനീകരണം ഒഴിവാക്കി പ്രകൃതിയെ സംരക്ഷിക്കാം. വീടിന്റെ പരിസരത്ത് തുളസിച്ചെടി നട്ടുപിടിപ്പിക്കണം എന്നിവയായിരുന്നു ഇന്ദ്രേഷ് കുമാറിന്റെ മറ്റ് പ്രസ്താവനകള്‍. മുസ്ലീമിനെ മനോഹരമാക്കാനാണ് അല്ലാതെ മോശമാക്കാനല്ല ഇന്ത്യയിലെ മുസ്ലീങ്ങള്‍ ശ്രമിക്കേണ്ടതെന്നും ഇന്ദ്രേഷ് കുമാര്‍ ആവശ്യപ്പെട്ടു.

ജാമിയ മിലിയ സര്‍വകലാശാലയില്‍ ആര്‍എസ്എസിന്റെ മുസ്ലിം വിഭാഗമായ മുസ്ലിം രാഷ്ട്രീയ മഞ്ച് ആണ് ഇഫ്താര്‍ വിരുന്ന്  സംഘടിപ്പിച്ചത്. ഇന്ദ്രേഷ് കുമാറിന്റെ പ്രസ്താവനയ്‌ക്കെതിരെ സര്‍വകലാശാലയില്‍ വിദ്യാര്‍ഥികള്‍ പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്. മുസ്ലിങ്ങള്‍ക്കെതിരായ വികാരം സര്‍വകലാശാലയിലും എത്തിക്കാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നതെന്ന് ആരോപിച്ചാണ് വിദ്യാര്‍ഥികള്‍ പ്രതിഷേധിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്