ദേശീയം

കേരളത്തിലെ ബീഫ് ഫെസ്റ്റിനെതിരെ സിപിഎം ബംഗാള്‍ ഘടകം

സമകാലിക മലയാളം ഡെസ്ക്

കല്‍ക്കട്ട: കന്നുകാലി കച്ചവടത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനത്തോടുള്ള പ്രതിഷേധമായി കേരളത്തില്‍ നടക്കുന്ന ബീഫ് ഫെസ്റ്റുകള്‍ക്കെതിരെ സിപിഐഎം ബംഗാള്‍ ഘടകം. ഭൂരിപക്ഷ സമുദായത്തിന്റെ വികാരങ്ങളെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് സിപിഎം ബംഗാള്‍ ഘടകം ബീഫ് ഫെസ്റ്റ് സംഘടിപ്പിക്കുന്നതിനോട് എതിര്‍പ്പ് വ്യക്തമാക്കിയിരിക്കുന്നത്. 

കച്ചവടത്തിനായുള്ള കന്നുകാലി വില്‍പ്പന നിരോധിച്ച കേന്ദ്രത്തിന്റെ ഉത്തരവ് അംഗീകരിക്കാന്‍ സാധിക്കില്ല. എന്നാല്‍ ബീഫ് ഫെസ്റ്റ് നടത്തുക വഴി മറ്റൊരാളെ ഇത് കഴിക്കാന്‍ നിര്‍ബന്ധിക്കുകയാണെന്നാണ് ബംഗാള്‍ ഘടകത്തിന്റെ നിലപാട്. മതേതരത്വം തെളിയിക്കേണ്ടത് ഇങ്ങനെയല്ലെന്നും അവര്‍ പറയുന്നു.

ബംഗാളില്‍ ഇപ്പോള്‍ തങ്ങള്‍ ബീഫ് ഫെസ്റ്റിവല്‍ പോലുള്ള പരിപാടികള്‍ സംഘടിപ്പിച്ചാല്‍ അത് പാര്‍ട്ടിയെ ദോഷകരമായി ബാധിക്കുമെന്നും. ബീഫ് ഫെസ്റ്റിവല്ലിനോട് യോജിക്കുന്നില്ലെന്ന് ബംഗാളില്‍ സിപിഎമ്മിന്റെ സഖ്യകക്ഷിയായ ആര്‍എസ്പിയുടെ നേതാവ് ക്ഷിതി ഗോസ്വാമിയും പ്രതികരിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ