ദേശീയം

ജീവനുള്ള കഴുതയെ കടുവക്കൂട്ടിലേക്കെറിഞ്ഞു കൊടുത്തു; ഞെട്ടിപ്പിക്കുന്ന വീഡിയോ പുറത്ത്

സമകാലിക മലയാളം ഡെസ്ക്

ബെയ്ജിങ്: ചൈനയിലെ മൃഗശാലയിലാണ് സമൂഹമനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയിരിക്കുന്നത്. പ്രതിഷേധസൂചകമായി ഏതാനും ചിലര്‍ ജീവനുള്ള കഴുതയെ മൃഗശാലയിലെ കടുവക്കൂട്ടിലെറിയുന്നതാണ് വീഡിയോയില്‍. മനുഷ്യന്റെ മൃഗങ്ങളോടുള്ള അതിക്രൂര പീഡനങ്ങളുടെ പട്ടികകളുടെ കൂട്ടത്തിലേക്കിതാ ഒരു സംഭവം കൂടി.

യാങ്‌ഷെങ് സഫാരി പാര്‍ക്കിലുണ്ടായ സംഭവത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയത് സഞ്ചാരികളാരെങ്കിലുമാകാം എന്നാണ് കരുതുന്നത്. കടുവകള്‍ ആക്രമിക്കുന്ന കഴുതയുടെ ഏകദേശം രണ്ട് മിനിറ്റോളം ദൈര്‍ഘ്യമുള്ള വീഡിയോയാണ് പുറത്തു വന്നിട്ടുള്ളത്. എന്നാല്‍ അരമണിക്കൂറോളം സമയമെടുത്താണ് കഴുതയ്ക്ക് ജീവന്‍ നഷ്ടമായതെന്ന് ചൈനീസ് പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

മൃഗശാലയില്‍ നിന്ന് ലാഭവിഹിതം ലഭിക്കാത്തതിലുള്ള രോഷമാണ് ഓഹരി ഉടമകളെ ഈ ക്രൂര കൃത്യത്തിന് പ്രേരിപ്പിച്ചത്. ലാഭ വിഹിതം ലഭിക്കാത്തിനെ തുടര്‍ന്ന് രോഷാകുലരായ ഓഹരി ഉടമകള്‍ മൃഗശാലയിലെ മൃഗങ്ങളെ പിടികൂടി പുറത്ത് വില്‍ക്കാനായി കൊണ്ടു പോയി. എന്നാല്‍ സുരക്ഷാ ജീവനക്കാര്‍ തടഞ്ഞതിനെത്തുടര്‍ന്ന് കഴുതയെ കടുവക്കൂട്ടിലേക്കെറിയുകയായിരുന്നു. ഇങ്ങനെ ചെയ്യുന്നതിലൂടെ കടുവകളുടെ ഒരു ദിവസത്തെ ആഹാരമെങ്കിലും ലാഭിക്കാമെന്നാണ് ഓഹരി ഉടമ പ്രതികരിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

കെജിറ്റിഇ പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സുകളിലേക്ക് മെയ് 24 വരെ അപേക്ഷിക്കാം

യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് 10 ലക്ഷം രൂപ തട്ടി; ദുബായിലേക്ക് രക്ഷപ്പെടാനിരിക്കെ പ്രതി പിടിയില്‍

യുവാവിനെ ഹോക്കി സ്റ്റിക്കുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി; മൃതദേഹം റോഡരികില്‍ ഉപേക്ഷിച്ചു, അന്വേഷണം

ബ്രസീല്‍ വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 75 ആയി, 100 പേരെ കാണാനില്ല, തെരച്ചില്‍ തുടരുന്നു