ദേശീയം

നിര്‍ത്തിവെച്ചിരുന്ന പ്രക്ഷോഭം പുനരാരംഭിച്ച് തമിഴ്‌നാട് കര്‍ഷകര്‍; 28 സംസ്ഥാനങ്ങളിലെ കര്‍ഷകസംഘടനകളുമായി ചേര്‍ന്ന് ദേശവ്യാപക പ്രതിഷേധം സംഘടിപ്പിക്കും

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: നിര്‍ത്തിവെച്ചിരുന്ന പ്രക്ഷോഭം പുനരാരംഭിച്ച് തമിഴ്‌നാട് കര്‍ഷകര്‍. സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനം പാലിക്കാത്തതില്‍ പ്രതിഷേധിച്ചാണ് സമരം പുനരാരംഭിക്കാനുള്ള തീരുമാനം.

41 ദിവസം ജന്തര്‍മന്ദിറില്‍ നടത്തിയ സമരം തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമിയുടെ ഉറപ്പിനെത്തുടര്‍ന്നാണ് താല്‍ക്കാലികമായി അവസാനിപ്പിച്ചത്.  തങ്ങള്‍ക്ക് നല്‍കിയ ഉറപ്പ് പാലിക്കാന്‍ തയാറായിട്ടില്ലെങ്കില്‍ മെയ് 25 മുതല്‍ വീണ്ടും സമരം തുടങ്ങുമെന്ന് കര്‍ഷക നേതാവായ അയ്യക്കണ്ണ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ സര്‍ക്കാരിന്റെ വാക്കുമാറ്റത്തെ തുടര്‍ന്നാണ് സമരം പുനരാരംഭിച്ചത്.

നിങ്ങള്‍ നല്‍കിയ വാഗ്ദാനങ്ങള്‍ ആദ്യം പാലിക്കൂ. സുപ്രീംകോടതിയിലെ കേസ് പിന്‍വലിച്ച് 60 വയസുകഴിഞ്ഞ കര്‍ഷകര്‍ക്ക് പെന്‍ഷന്‍ നല്‍കാനുള്ള നടപടികള്‍ സ്വീകരിക്കൂ. അല്ലാത്തപക്ഷം 28 സംസ്ഥാനങ്ങളിലെ കര്‍ഷകസംഘടനകളുമായി ചേര്‍ന്ന് ദേശവ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്നും അയ്യക്കണ്ണ് പറഞ്ഞു.


ഉല്‍പന്നങ്ങളുടെ വില്‍പനയിലുള്ള ലാഭ വിഹിതം കര്‍ഷകര്‍ക്ക് പങ്കുവയ്ക്കുക, നദീ സംയോജനം നടപ്പാക്കുക, കൃഷി നാശം സംഭവിച്ചതിനെത്തുടര്‍ന്ന് ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കുക, വരള്‍ച്ചാ ദുരിതാശ്വാസമായി 40,000 കോടി രൂപ അനുവദിക്കുക, കാവേരി മാനേജ്‌മെന്റ് ബോര്‍ഡ് രൂപീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു തമിഴ്‌നാട് കര്‍ഷകരുടെ സമരം.

മരിച്ച കര്‍ഷകരുടെ തലയോട്ടിയുമായാണ് കര്‍ഷകര്‍ പ്രതിഷേധം  നടത്തിയത്. പിന്നീട് പ്രതീകാത്മകമായ മരണാന്തര ചടങ്ങ്, ചത്ത എലി, പാമ്പ് എന്നിവയെ കടിച്ചുപിടിക്കല്‍, തലമൊട്ടയടിക്കല്‍, മൂത്രം കുടിക്കല്‍ തുടങ്ങിയവയായിരുന്നു സമരത്തിനോടനുബന്ധിച്ച് നടത്തിയ പ്രതിഷേധമാര്‍ഗങ്ങള്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

ഒരേ പേരുള്ള രണ്ടു പേര്‍ മത്സരിക്കാനെത്തിയാല്‍ എങ്ങനെ തടയും?; അപരന്മാരെ വിലക്കണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി

രോഹിത് വെമുല ദലിതനല്ല, യഥാര്‍ഥ ജാതി പുറത്തറിയുമെന്ന് ഭയന്നിരുന്നു; അന്വേഷണം അവസാനിപ്പിച്ച് തെലങ്കാന പൊലീസ്

രാഹുല്‍ റായ്ബറേലിയില്‍ മത്സരിക്കുന്നത് ഇടതുപക്ഷം സ്വാഗതം ചെയ്യണം; ഉപതെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം കൂടും: കുഞ്ഞാലിക്കുട്ടി

ഒന്നാം സ്ഥാനം പോയി; ടെസ്റ്റ് റാങ്കിങില്‍ ഇന്ത്യക്ക് തിരിച്ചടി, തലപ്പത്ത് ഓസ്‌ട്രേലിയ