ദേശീയം

പുരാതനകാലം മുതലെ ഇന്ത്യ ഹിന്ദുരാഷ്ട്രം; പുതുതായി പ്രഖ്യാപിക്കേണ്ടതില്ലെന്ന് യുപി മന്ത്രി

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നോ: രാജ്യത്തെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കേണ്ട ആവശ്യം ബിജെപിക്കില്ലെന്നും രാജ്യം പുരാതന കാലം മുതലെ ഹിന്ദുരാഷ്ട്രമാണെന്നും യുപി കൃഷിമന്ത്രി സൂര്യപ്രതാപ്. ഇന്ത്യ നിലവില്‍ ഹിന്ദുരാഷ്ട്രമാണെന്നത് അതിന്റെ സാംസ്‌കാരികവും ചരിത്രപരവുമായ പൈതൃകം വ്യക്തമാക്കുന്നുണ്ടെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

മധ്യപ്രദേശിലെ പ്രതിപക്ഷ പാര്‍ട്ടികള്‍ അനാവശ്യമായി കര്‍ഷകരെ സര്‍ക്കാരിനെതിരെ ഇളക്കിവിടുകയാണെന്നും മന്ത്രി പറഞ്ഞു. കര്‍ഷകര്‍ സമരത്തില്‍ നിന്നും കലാപത്തില്‍ നിന്നും പിന്‍തിരിയണം. കോണ്‍ഗ്രസ് സര്‍ക്കാര്‍ കഴിഞ്ഞ 55 വര്‍ഷമായി ചെയ്യാത്ത കാര്യങ്ങളാണ് ശിവരാജ് സിങ് ചൗഹാന്‍ സംസ്ഥാനത്തെ കര്‍ഷകര്‍ക്കായി ചെയ്യുന്നതെന്നും മന്ത്രി സൂര്യപ്രതാപ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

മെയ് രണ്ടുവരെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ പാലക്കാട് കലക്ടറുടെ ഉത്തരവ്; പുറം വിനോദങ്ങൾ ഒഴിവാക്കാൻ നിർദേശം

'തലയ്ക്ക് വെളിവില്ലാത്തവള്‍ വിളിച്ചു പറയുന്നതെല്ലാം കൊടുക്കുന്നതാണോ മാധ്യമ ധര്‍മം?'; നിയമനടപടി സ്വീകരിക്കുമെന്ന് ഇ പി ജയരാജന്‍

'യാമികയെന്ന മകളില്ല'; സംഘാടകരെ തിരുത്തി നവ്യ, വിഡിയോ

റായ്ബറേലി, അമേഠി സ്ഥാനാര്‍ഥികള്‍; തീരുമാനം ഖാര്‍ഗെയ്ക്കു വിട്ടു