ദേശീയം

മൂന്ന് വര്‍ഷം മുന്‍പ് ഐഎസ് ബന്ദികളാക്കിയ 39 ഇന്ത്യക്കാരും ജീവനോടെ ഉണ്ടാകാമെന്ന് സുഷമ സ്വരാജ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മൂന്ന് വര്‍ഷം മുന്‍പ് ഇറാഖില്‍ ഐഎസ് തീവ്രവാദികള്‍ ബന്ദികളാക്കിയ 39 ഇന്ത്യക്കാരും ജീവനോടെ ഉണ്ടെന്ന സൂചന നല്‍കി കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. ബന്ദികളാക്കപ്പെട്ടവരുടെ കുടുംബാംഗത്തേയാണ്‌ സുഷമ ഇക്കാര്യം അറിയിച്ചത്. 

ഇവര്‍ ഐഎസിന്റെ നിയന്ത്രണത്തിലുള്ള മൊസൂള്‍ മേഖലയില്‍ തന്നെയുണ്ടാകാനാണ് സാധ്യതയെന്ന് സുഷമ പറഞ്ഞതായാണ് ബന്ദികളില്‍ ഒരാളുടെ കുടുംബാംഗമായ ഗുര്‍പീന്ദര്‍ കൗര്‍ പറയുന്നത്. 

2014 ജൂണ്‍ 11ന് ആയിരുന്നു മൊസൂളില്‍ നിന്നും ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാദികള്‍ 39 ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയത്. എന്നാല്‍ ബന്ദികളുടെ മോചനത്തെ കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ പ്രതികരിച്ചിരുന്നില്ല. 

ഐഎസിന്റെ പക്കല്‍ നിന്നും മൊസൂളിന്റെ ഭൂരിഭാഗം പ്രദേശങ്ങളും ഇറാഖി സേന തിരിച്ചു പിടിച്ചെങ്കിലും ബന്ദികളാക്കപ്പെട്ട ഇന്ത്യക്കാരെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചിഹ്നം ലോഡ് ചെയ്‌ത ശേഷം വോട്ടിങ് മെഷിനുകൾ സീൽ ചെയ്യണം; നിർദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

ക്രിക്കറ്റ് കളിക്കുന്നതിനിടെ 22 കാരന്‍ കുഴഞ്ഞു വീണു മരിച്ചു

'പുഷ്പ പുഷ്പ'....,പ്രേക്ഷകരെ ത്രില്ലടിപ്പിക്കാന്‍ പുഷ്പ 2-വിലെ ആദ്യഗാനം പുറത്ത്; ചിത്രം ഓഗസ്റ്റ് 15 ന് തീയറ്ററുകളില്‍

കിണറ്റിൽ വീണ പന്ത് എടുക്കാൻ ശ്രമിക്കുന്നതിനിടെ കാൽ വഴുതി വീണു; നാലാം ക്ലാസുകാരന് ദാരുണാന്ത്യം

പാന്‍ നമ്പര്‍ തെറ്റായി രേഖപ്പെടുത്തി, ബാങ്കില്‍ പണവുമായെത്തിയത് ആദായ നികുതി വകുപ്പിന്റെ നോട്ടീസ് കിട്ടിയതിനാല്‍: എം എം വര്‍ഗീസ്