ദേശീയം

ആര്‍മി ചീഫിനെ തെരുവുഗുണ്ട എന്നു വിളിച്ച കോണ്‍ഗ്രസ് നേതാവ് മാപ്പു പറഞ്ഞു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കരസേനാ മേധാവി ബിപിന്‍ റാവത്തിനെ 'തെരുവുഗുണ്ട' എന്നു വിളിച്ച കോണ്‍ഗ്രസ് നേതാവ് സന്ദീപ് ദീക്ഷിത് മാപ്പു പറഞ്ഞു.
എഎന്‍ഐയുടെ അഭിമുഖത്തിനിടയിലാണ് സന്ദീപ് ദീക്ഷിത് ഇന്ത്യന്‍ കരസേനാമേധാവിയെ 'തുരുവുഗുണ്ട' എന്നു വിശേഷിപ്പിച്ചത്.

വാഹനത്തിനുമുന്നില്‍ ഒരാളെ കെട്ടിയിട്ട് മനുഷ്യകവചം സൃഷ്ടിച്ചതിനെ ന്യായീകരിച്ച് സംസാരിച്ച കരസേനാമേധാവിയുടെ നിലപാടിനെ ചോദ്യം ചെയ്തുകൊണ്ടായിരുന്നു സന്ദീപ് ദീക്ഷിത് ഈ പ്രസ്താവന നടത്തിയത്.
സന്ദീപ് ദീക്ഷിതിന്റെ പ്രസ്താവനയോട് കോണ്‍ഗ്രസ് നേതാക്കളൊന്നും അനുകൂല നിലപാടെടുത്തിരുന്നില്ല. കൂടാതെ കേന്ദ്രമന്ത്രിയായ കിരണ്‍ റിജ്ജുവടക്കമുള്ളവര്‍ ട്വിറ്ററിലൂടെ സന്ദീപ് ദീക്ഷിതിന്റെ പ്രസ്താവനയെത്തുടര്‍ന്ന് കോണ്‍ഗ്രസിനെ ആക്രമിക്കുന്ന സാഹചര്യമുണ്ടായി. പ്രസ്താവന വിവാദമായതോടെയാണ് സന്ദീപ് ദീക്ഷിത് ക്ഷമാപണവുമായി എത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ്:മൂന്നാം ഘട്ടം ഇന്ന്, 11 സംസ്ഥാനങ്ങളില്‍ ജനവിധി

സെഞ്ച്വറി കരുത്ത് ! സൂര്യകുമാര്‍ തിളങ്ങി, സണ്‍റൈസേഴ്സ് ഹൈദരാബാദിനെ വീഴ്ത്തി മുംബൈ ഇന്ത്യന്‍സ്

പാലക്കാട് ട്രെയിന്‍ ഇടിച്ച് കാട്ടാന ചെരിഞ്ഞു; ലോക്കോ പൈലറ്റിനെതിരെ കേസെടുക്കും

'ശിക്ഷിക്കാനുള്ള തെളിവുണ്ട്', പി ജയരാജന്‍ വധശ്രമക്കേസിലെ ഏഴ് പ്രതികളെ വെറുതെ വിട്ടതിനെതിരെയുള്ള ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍