ദേശീയം

നീറ്റ് പരീക്ഷാ ഫലം പ്രസിദ്ധീകരിക്കാമെന്ന് സുപ്രീംകോടതി; മദ്രാസ് ഹൈക്കോടതി സ്‌റ്റേ റദ്ദാക്കി

സമകാലിക മലയാളം ഡെസ്ക്


ന്യുഡല്‍ഹി: എംബിബിഎസ്,ബിഡിഎസ് നീറ്റ് പരീക്ഷാ ഫലം പ്രസിദ്ധീകരിക്കാമെന്ന് സുപ്രീംകോടതി. ഫലം പ്രസിദ്ധീകരിക്കരുത് എന്ന മദ്രാസ് ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. സിബിഎസ്ഇ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. ഈ മാസം ആറിന് ഫലം പ്രഖ്യാപിക്കാനാണ് നേരത്തേ സിബിഎസ്ഇ തീരുമാനിച്ചിരുന്നത്. മദ്രാസ് ഹൈക്കോടതി ഇതിനെതിരെ വന്ന ഹര്‍ജി പരിഗണിച്ചുകൊണ്ട് ഫലം പ്രസിദ്ധീകരിക്കുന്നതിന് സ്റ്റേ നല്‍കുകയായിരുന്നു. 

ഇത്തവണ ഇംഗ്ലീഷ്,ഹിന്ദി ചോദ്യ പേപ്പറുകള്‍ക്ക് പുറമേ പ്രാദേശിക ഭാഷയിലും ചോദ്യ പേപ്പര്‍ ഉണ്ടായിരുന്നു. എന്നാല്‍ ഹിന്ദിക്കും ഇംഗ്ലീഷിനും വിരുദ്ധമായ തരത്തിലാണ് പ്രാദേശിക ഭാഷകളില്‍ ചോദ്യപ്പേപ്പര്‍ തയ്യാറാക്കിയത് എന്നായിരുന്നു ഹര്‍ജി. 

അനവധി വിദ്യാര്‍ത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാകും എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സിബിഎസ്ഇ സുപ്രീംകോടതിയെ സമീപിച്ചത്. സുപ്രീംകോടതിയുടെ അവധിക്കാല ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. നീറ്റ് ഫലം പ്രസിദ്ധീകരിക്കാന്‍ വേണ്ട നടപടിയെടുക്കാന്‍ സിബിഎസ്ഇക്ക് സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. ഈ വര്‍ഷത്തെ പരീക്ഷ സംബന്ധിച്ച് ഒരു ഹൈക്കോടതിയും ഇനി ഇത്തരം ഹര്‍ജികള്‍ പരിഗണിക്കരുത് എന്നും സുപ്രീംകോടതി പറഞ്ഞിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡല്‍ഹിയിലെ നിരവധി സ്‌കൂളുകളില്‍ ബോംബ് ഭീഷണി, പരീക്ഷകൾ നിർത്തി; പരിശോധന

പട്ടാപ്പകല്‍ ക്ഷേത്ര ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്ന് മോഷണം, ഹോട്ടലുകളില്‍ മുറി എടുത്ത് സുഖജീവിതം; കമിതാക്കള്‍ വലയില്‍- വീഡിയോ

ഗ്ലാമര്‍ ഷോ നിര്‍ത്തി ഇനി എപ്പോഴാണ് അഭിനയിക്കുന്നത്?; മറുപടിയുമായി മാളവിക മോഹനന്‍

സ്വര്‍ണവിലയില്‍ കനത്ത ഇടിവ്; ഒറ്റയടിക്ക് കുറഞ്ഞത് 800 രൂപ

ആലുവ ​ഗുണ്ടാ ആക്രമണം: നാലുപേർ പിടിയിൽ; ബൈക്കിലും കാറിലുമെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു