ദേശീയം

കര്‍ഷക വായ്പ; കൃത്യമായി തിരിച്ചടയ്ക്കുന്നവര്‍ക്ക് കുറഞ്ഞ പലിശ നിരക്കില്‍ ഇനിയും വായ്പ ലഭിക്കും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡെല്‍ഹി: കൃത്യമായി തിരിച്ചടയ്ക്കുന്നവര്‍ക്ക് കുറഞ്ഞ പലിശ നിരക്കില്‍ വായ്പ നല്‍കുന്ന പദ്ധതി തുടരും. നാലു ശതമാനം പലിശയ്ക്കാണ് മൂന്നുലക്ഷം രൂപവരെ ലഭിക്കുക. സബ്‌സിഡി പലിശയിനത്തില്‍ 20,339 കോടിരൂപയാണ് കേന്ദ്രസര്‍ക്കാര്‍ ഇതിനായി മാറ്റിവെച്ചിരിക്കുന്നത്. 

ഈ പദ്ധതി പ്രകാരം ഏഴ് ശതമാനം പലിശ നിരക്കിലാണ് ഹൃസ്വകാല വായ്പകള്‍ നല്‍കുക. വായ്പ വേഗത്തില്‍ അടച്ചുതീര്‍ക്കുന്ന കര്‍ഷകര്‍ക്ക് വാര്‍ഷിക അടവില്‍ നിന്ന് മൂന്ന് ശതമാനം ഇളവ് നല്‍കാനും തീരുമാനമായിട്ടുണ്ട്. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കാബിനറ്റ് യോഗത്തിലാണ് പലിശയിളവ് പദ്ധതികള്‍ തുടരാന്‍ നിശ്ചയിച്ചത്.

രാജ്യത്തെ പല ഭാഗങ്ങളിലും കര്‍ഷകപ്രക്ഷോഭങ്ങള്‍ വ്യാപകമായ പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാര്‍ ആനുകൂല്യം തുടരാന്‍ തീരുമാനിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

കൊടും ചൂട് തുടരും; ഇടി മിന്നല്‍ മഴയ്ക്കും സാധ്യത; 'കള്ളക്കടലിൽ' റെഡ് അലർട്ട്

പത്തനംതിട്ടയിൽ വൃദ്ധദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ; മൃതദേഹങ്ങൾക്ക് ഒരാഴ്ചയോളം പഴക്കം

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു