ദേശീയം

മദ്യനിരോധനം നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് യുപിയില്‍ വൃദ്ധന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ മദ്യനയം നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നാരോപിച്ച് വൃദ്ധന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ചിമ്മന്‍ ലാല്‍ ജെയ്ന്‍ എന്ന് സ്വാതന്ത്ര്യ സമര സേനാനിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. മദ്യനിരോധനം നടപ്പിലാക്കണമെന്ന ആവശ്യവുമായി ജില്ലാ ആസ്ഥാനത്തെത്തിയ ഇദ്ദേഹം മരത്തിനു മുകളില്‍ കയറി കഴുത്തില്‍ കുരുക്കിട്ട് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. 

തന്റെ ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പ് നല്‍കിയതിന് ശേഷമാണ്ഇയാളെ താഴെയിറങ്ങിയത്. സമാന ആവശ്യങ്ങള്‍ ഉന്നയിച്ച് ചമ്മന്‍ ലാല്‍ മുന്‍പും ജീവനൊടുക്കാന്‍ ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്. ഒരു വട്ടം യമുന നദിയില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച ചമ്മന്‍ ലാല്‍ മറ്റൊരു തവണ ട്രെയിനിന് മുന്നില്‍ ചാടാനും ശ്രമിച്ചിരുന്നു.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും, ആരാധനാലയങ്ങള്‍ക്കും സമീപത്ത് മദ്യശാലകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കാതിരിക്കുക, ദേശീയ പാതയോരത്തെ മദ്യശാലകള്‍ അടച്ചുപൂട്ടുക എന്നിവയാണ് ചിമ്മന്‍ ലാലിന്റെ പ്രധാന ആവശ്യങ്ങള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്