ദേശീയം

ജമ്മു കശ്മീരില്‍ പൊലീസ് വാഹനവ്യൂഹത്തിന് നേരെ ഭീകരാക്രമണം;ആറ് മരണം

സമകാലിക മലയാളം ഡെസ്ക്

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഭീകരാക്രമണത്തില്‍ ആറ് മരണം.ആനനന്ത്‌നാഗിലാണ് ഭീകരാക്രമണം നടന്നത്. മരിച്ചവരില്‍ അഞ്ചുപേര്‍ പൊലീസുകാരാണ്. അനന്ത്‌നാഗ് ജില്ലയിലെ തജിവാര അചബലില്‍ പൊലീസ് സംഘം സഞ്ചരിച്ച വാഹനവ്യൂഹത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. 

മൂന്നു പൊലീസുകാര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. അനന്ത്‌നാഗില്‍ ഭീകരര്‍ക്കുനേരെ ഇന്ന് നടന്ന പോലീസ് എന്‍കൗണ്ടറിന് പ്രതികാരമായാണ് ഈ ആക്രമണമെന്നാണ് അധികൃതരുടെ നിഗമനം.ആക്രമണത്തില്‍ ലഷ്‌കര്‍ ഭീകരനായ ജുനൈദ് കൊല്ലപ്പെട്ടതായാണ് കരുതപ്പെടുന്നത്. വള്ളിയാഴ്ച ജമ്മു കശ്മീരില്‍ നിയന്ത്രണരേഖയ്ക്ക് സമീപം രജൗരി ജില്ലയില്‍ പാക്കിസ്ഥാന്‍ നടത്തിയ വെടിവയ്പ്പില്‍ .ഒരു സൈനികന്‍ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ മൂന്നു ദിവസത്തിനിടെ ആറു തവണയാണ് പാക്കിസ്ഥാന്‍ ഈ മേഖലയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ കായിക മത്സരങ്ങൾ വേണ്ട; നിയന്ത്രണവുമായി സർക്കാർ

സ്പിന്നില്‍ കുരുങ്ങി ചെന്നൈ; അനായാസം ജയിച്ചു കയറി പഞ്ചാബ്

3 ജില്ലകളിൽ ഉഷ്ണ തരം​ഗം; ഇടി മിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ