ദേശീയം

പുതുച്ചേരിയിലും സര്‍ക്കാര്‍-ഗവര്‍ണര്‍ തര്‍ക്കം; കിരണ്‍ബേദിയുടെ അധികാരം കുറയ്ക്കണമെന്ന് നിയമസഭ

സമകാലിക മലയാളം ഡെസ്ക്

പുതുച്ചേരി: പുതുച്ചേരി ലെഫ്റ്റന്റ് ഗവര്‍ണര്‍ കിരണ്‍ ബേദിയുടെ അധികാരം കുറയ്ക്കണമെന്നാവശ്യപ്പെട്ട് പുതുച്ചേരി നിയമസഭ പ്രമേയം പാസാക്കി. അധികാരതര്‍ക്കത്തെ തുടര്‍ന്ന് സര്‍ക്കാരുമായി ലെഫ്റ്റന്റ് ഗവര്‍ണര്‍ സഹകരിക്കാത്ത സാഹചര്യത്തിലാണ് നിയമസഭ പ്രമേയം പാസാക്കിയത്. 

കഴിഞ്ഞ കുറെ മാസങ്ങളായി ലെഫ്റ്റന്റ് ഗവര്‍ണര്‍ കിരണ്‍ ബേദിയും മുഖ്യമന്ത്രി നാരായണ സ്വാമിയും തമ്മില്‍ വിവിധ കാര്യങ്ങളിലെ നിയന്ത്രണവുമായി ബന്ധപ്പെട്ട് അഭിപ്രായ ഭിന്നത ഉടലെടുത്തിരുന്നു. അതിന്റെ ഭാഗമായി ഗവര്‍ണറുടെ നിര്‍ദേശങ്ങള്‍ അംഗീകരിക്കേണ്ടതില്ലെന്നും അനാവശ്യകാര്യങ്ങളില്‍ ഇടപെടുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. എന്നാല്‍ റബര്‍ സ്റ്റാമ്പാകാന്‍ തന്നെ കിട്ടില്ലെന്നും ജനകീയ പ്രശ്‌നങ്ങളില്‍ ഇനിയും സജീവമാകുമെന്നായിരുന്നു കിരണ്‍ ബേദിയുടെ പ്രതികരണം. ഇരുവരും തമ്മിലുള്ള അഭിപ്രായ ഭിന്നത തുറന്നുപോരിലേക്കുമെത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

ജനിച്ചയുടന്‍ വായില്‍ തുണിതിരുകി, കഴുത്തില്‍ ഷാളിട്ട് മുറുക്കി മരണം ഉറപ്പാക്കി; കൊച്ചിയിലെ നവജാതശിശുവിന്റേത് അതിക്രൂര കൊലപാതകം

കൊടും ചൂട് തുടരും; ഇടി മിന്നല്‍ മഴയ്ക്കും സാധ്യത; 'കള്ളക്കടലിൽ' റെഡ് അലർട്ട്

പത്തനംതിട്ടയിൽ വൃദ്ധദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ; മൃതദേഹങ്ങൾക്ക് ഒരാഴ്ചയോളം പഴക്കം

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി