ദേശീയം

പോലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് യുപിയില്‍ 100 ദളിത് യുവതികള്‍ ബുദ്ധമതം സ്വീകരിച്ചു

സമകാലിക മലയാളം ഡെസ്ക്

ഉത്തര്‍പ്രദേശ്: യുപിയിലെ സഹാരണ്‍പൂരില്‍ ദളിതര്‍ക്കെതിരെയുള്ള പോലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് 100 ദളിത് സ്ത്രീകള്‍ ബുദ്ധമതം സ്വീകരിക്കുന്നതായി അറിയിച്ചു. സഹാരണ്‍പൂരിലുണ്ടായ ജാതി സംഘര്‍ഷങ്ങളെ തുടര്‍ന്ന് പോലീസ് കസ്റ്റഡിയിലെടുത്ത ഭീം ആര്‍മി പ്രവര്‍ത്തകരെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് യുവതികള്‍ പ്രക്ഷോഭം നടത്തിയിരുന്നു. രാംപൂര്‍ മണിഹരണില്‍ രണ്ടു മണിക്കൂറോളമാണ് ഇവര്‍ പ്രതിഷേധം നടത്തിയത്.

പ്രതിഷേധ പരിപാടികള്‍ക്ക് ശേഷം രാജ്ഭാഹെയില്‍ ഹിന്ദു ദേവികളുടെ ചിത്രങ്ങളുള്ള പ്ലക്കാര്‍ഡുകളുമായി ഒത്തുകൂടിയ ഇവര്‍ ചിത്രങ്ങള്‍ വെള്ളത്തില്‍ ഒഴുക്കുകയും ബുദ്ധമതം സ്വീകരിക്കുന്നതായി പ്രഖ്യാപിക്കുകയും ചെയ്തു. കൂടാതെ പോലീസ് അതിക്രമത്തിനെതിരെ ഇവര്‍ ജില്ലാ ഭരണകൂടത്തിനും രാഷ്ട്രപതിക്കും മെമ്മോറാണ്ടം നല്‍കുകയും ചെയ്തു.  
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ