ദേശീയം

ലോകരാജ്യങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ശക്തിയാണ് യോഗയെന്ന് നരേന്ദ്ര മോദി; യോഗ ഒരു മതത്തിന്റേയും ഭാഗമല്ലെന്ന് പിണറായി വിജയന്‍ 

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ:ആധുനിക യുഗത്തിന്റെ ആവശ്യമായി യോഗ മാറിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അന്താരാഷ്ട്ര യോഗദിനാഘോഷങ്ങള്‍ ലഖ്‌നൗവില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ലോകരാജ്യങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ശക്തിയാണ് യോഗയെന്നും മോദി പറഞ്ഞു. ആഗോളതലത്തില്‍ യോഗക്ക് സമാന സ്വഭാവം കൊണ്ടുവരാന്‍ ശ്രമിക്കും. എല്ലാവരും യോഗ ജീവിതത്തിന്റെ ഭാഗമാക്കണം. ചിലവ് കുറഞ്ഞ ആരോഗ്യ സംരക്ഷണ മാര്‍ഗമാണ് യോഗ. മോദി പറഞ്ഞു. ലഖ്‌നൗവിലെ പരിപാടിയില്‍ പ്രധാനമന്ത്രിക്കൊപ്പം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും പങ്കെടുക്കുന്നുണ്ട്.

വിപുലമായ ആഘോഷങ്ങളാണ് രാജ്യത്ത് മുഴുവന്‍ യോഗാ ദിനവുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങളും കേന്ദ്ര സര്‍ക്കാരും ഒരുക്കിയിരിക്കുന്നത്. കേരളത്തില്‍ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു.

സ്‌കൂളുകളിലും യോഗാ പരിശീലനത്തിന് പദ്ധതി തയ്യാറാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മതത്തിന്റെ ഭാഗമായി .യോഗയെ തെറ്റിദ്ധരിപ്പിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്നും മുഖ്യമന്ത്ര് പറഞ്ഞു. യോഗ ഒരു മതത്തിന്റെയും ഭാഗമല്ല,വ്യായാമമായി മാത്രം കണ്ടാല്‍ മതി, മതേതതര മനസ്സോടെയാകണം യോഗ അഭ്യസിക്കേണ്ടത്,അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

പരശുറാം എക്സ്‌പ്രസ് ഒന്നര മണിക്കൂർ വൈകും; ട്രെയിൻ സമയത്തിൽ മാറ്റം

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ട്രെയിൻ സർവീസുകളിൽ മാറ്റം

നവകേരള ബസ് ബം​ഗളൂരു സര്‍വീസ് നാളെ മുതൽ; കോഴിക്കോട് നിന്ന് പുലർച്ചെ നാല് മണിക്ക് പുറപ്പെടും

ക്ഷേമനിധി പെൻഷനുകൾ കെ-സ്മാർട്ടുമായി ബന്ധിപ്പിക്കാൻ തദ്ദേശ വകുപ്പ്; പ്രത്യേക മൊഡ്യൂൾ വികസിപ്പിക്കും