ദേശീയം

പോലീസുദ്യോഗസ്ഥനെ മര്‍ദ്ദിച്ചു കൊന്ന സംഭവം: സേനയുടെ ക്ഷമ പരീക്ഷിക്കരുതെന്ന് ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി

സമകാലിക മലയാളം ഡെസ്ക്

ശ്രീനഗര്‍: പോലീസുദ്യോഗസ്ഥനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ മുന്നറിയിപ്പുമായി കാശ്മീര്‍ മുഖ്യമന്ത്രി മഹ്ബൂബ മുഫ്തി. ശ്രീനഗറില്‍ നടന്ന പ്രവര്‍ത്തനം പോലീസിന്റെ ക്ഷമ പരീക്ഷിക്കുന്നതാണ്. ഇത്തരത്തിലുള്ള സംഭവം ഇനി ആവര്‍ത്തിക്കാന്‍ പാടില്ല. മുഫ്തി വ്യക്തമാക്കി.

ശ്രീനഗറില്‍ ഒരു സംഘം ആളുകള്‍ ചേര്‍ന്ന് ഡിവൈഎസ്പി റാങ്കിലുള്ള പോലീസുകാരനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. സുരക്ഷാ വിഭാഗത്തിലെ ഡെപ്യൂട്ടി എസ്പി മുഹമ്മദ് അയ്യൂബ് പണ്ഡിറ്റാണ് കൊല്ലപ്പെട്ടത്. 

ഈ സംഭവവുമായി ബന്ധപ്പെട്ട് കാശ്മീരില്‍ രാഷ്ട്രീയ ഭേദമന്യെ പ്രതിഷേധവുമായി നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തെ അപമാനകരം എന്നും മഹ്ബൂബ മുഫ്തി വിലയിരുത്തിയപ്പോള്‍ ദുരന്തം എന്ന്് പ്രതിപക്ഷ നേതാവ് ഉമര്‍ അബ്ദുള്ള പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

അവിശ്വാസിയായ മുസ്ലീങ്ങള്‍ക്ക് ശരിഅത്ത് നിയമം ബാധകമാക്കരുത്; ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ്

ഉഷ്ണ തരംഗം തുടരും; പാലക്കാട് ഓറഞ്ച് അലര്‍ട്ട്, കൊല്ലത്തും തൃശൂരും മഞ്ഞ അലര്‍ട്ട്; 'കള്ളക്കടലില്‍' ജാഗ്രത

റിച്ച ഛദ്ദയുടെ നിറവയറില്‍ ചുംബിച്ച് രേഖ; വിഡിയോ വൈറല്‍

45,000 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫര്‍, ഫോണുകള്‍ക്ക് 'വാരിക്കോരി' ഡിസ്‌ക്കൗണ്ട്; ആമസോണ്‍ ഗ്രേറ്റ് സമ്മര്‍ സെയില്‍ മെയ് രണ്ടു മുതല്‍