ദേശീയം

കാക്കിനടയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ നാലുകാലുമായി കുഞ്ഞ് ജനിച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡെല്‍ഹി: അപൂര്‍വങ്ങളില്‍ അപൂര്‍വമായി മാത്രമെ ഇത്തരം കുഞ്ഞുങ്ങള്‍ പിറക്കാറുള്ളു. അത്തരമൊരു പ്രസവത്തിനാണ് ആന്ധ്രയിലെ കാക്കിനട സര്‍ക്കാര്‍ ആശുപത്രി സാക്ഷ്യം വഹിച്ചത്. നാലുകാലുകളുമായാണ് കുഞ്ഞ് ജനിച്ചത്. ആദ്യമായാണ് ഇത്തരത്തില്‍ ഒരു പ്രസവത്തിന് സാക്ഷ്യം വഹിക്കുന്നതെന്നും ഈ പ്രസവം അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്നുമായിരുന്നു ആശുപത്രിയിലെ ഡോക്ടറുടെ പ്രതികരണം.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് യുവതിയെ പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഈ ആപൂര്‍വ ആണ്‍കുട്ടിക്ക് ജന്മം നല്‍കിയത് 25 കാരിയായ യുവതിയാണ്. കുഞ്ഞും അമ്മയും സുരക്ഷിതയാണെന്നാണ് ഹോസ്പിറ്റല്‍ അധികൃതര്‍ പറയുന്നത്. കൂടുതല്‍ ചികിത്സ ആവശ്യമുള്ളതിനാല്‍ കുഞ്ഞ് എന്‍ഐസിയുവിലാണ്.

നാലുകാലുള്ള കുഞ്ഞ് ജനിച്ച വാര്‍ത്തയറിഞ്ഞതിന് പിന്നാലെ ആശുപത്രിയില്‍ കുഞ്ഞിനെ കാണാനായി എത്തുന്നത് നൂറ് കണക്കിനാളുകളാണ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'നഴ്സുമാര്‍ക്ക് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ട': കേരള സർക്കാർ തീരുമാനം ശരിവെച്ച് സുപ്രീംകോടതി

'എല്ലാ സ്ത്രീകളും പുണ്യാത്മാക്കളല്ല, ടോക്‌സിക്കായ നടിമാര്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്': റിച്ച ഛദ്ദ

വിദ്വേഷ വീഡിയോ; ജെപി നഡ്ഡയ്ക്കും അമിത് മാളവ്യയ്ക്കുമെതിരെ കേസ്

ബുധനാഴ്ച വരെ ചൂട് തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, വെള്ളിയാഴ്ച വരെ പരക്കെ മഴയ്ക്ക് സാധ്യത

വീണ്ടും വില്ലനായി അരളി; പത്തനംതിട്ടയില്‍ പശുവും കിടാവും ചത്തു