ദേശീയം

ദക്ഷിണ സുഗ്മയില്‍ മാവോയിസ്റ്റുകളും സുരക്ഷാ സേനയും ഏറ്റുമുട്ടി; മൂന്ന് മരണം

സമകാലിക മലയാളം ഡെസ്ക്

സുഗ്മ: ഛത്തീസ്ഗഡില  സുഗ്മ ജില്ലയില്‍ വിവിധയിടങ്ങളില്‍ മാവോയിസ്റ്റുകളും സുരക്ഷാ സേനയും തമ്മില്‍ നടന്ന ഏറ്റുമുട്ടലുകളില്‍ രണ്ടു സുരക്ഷാ ഉദ്യോഗസ്ഥരും ഒരു മാവോയിസ്റ്റ് പ്രവര്‍ത്തകനും മരിച്ചു.നാലുപേര്‍ക്ക് പരിക്ക്.ദക്ഷിണ സുഗ്മയിലാണ് ഏറ്റുമുട്ടലുകള്‍ നടന്നത്. ഡിസ്ട്രിക്റ്റ് റിസര്‍വ് ഗാര്‍ഡിലെ ജവാന്‍മാരാണ് മരിച്ചതെന്ന് ബസ്തര്‍ ഐജി വ്യക്തമാക്കി. ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുന്നു എന്നാണ് ലഭിക്കുന്ന വിവരം. വെള്ളിയാഴ്ച മുതല്‍ ദക്ഷിണ സുഗ്മയില്‍ സൈന്യവും മാവോയിസ്റ്റുകളും തമ്മിലുള്ള പോരാട്ടം നടക്കുകയാണ്. 

സംയുക്ത സുരക്ഷാ സേനയാണ് മാവോയിസ്റ്റുകള്‍ക്കെതിരെ ദക്ഷിണ സുഗ്മ വനത്തില്‍ ഏറ്റുമുട്ടല്‍ നടത്തുന്നത്. ഏറ്റുമുട്ടലില്‍ 20 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടെന്നും എന്നാല്‍ ഒരാളുടെ ശരീരം മാത്രമേ കണ്ടെത്താനായുള്ളു എന്നും സുരക്ഷാ സേന പറയുന്നു. ഏപ്രില്‍ 24ന് 25 സൈനികര്‍ മാവോയിസ്റ്റ് അക്രമത്തില്‍ കൊല്ലപ്പെട്ടിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്