ദേശീയം

ദേശീയ പാതയോരത്തെ മദ്യനിരോധനം നിയമഭേദഗതിയിലൂടെ മറികടന്ന് പഞ്ചാബ് സര്‍ക്കാര്‍

സമകാലിക മലയാളം ഡെസ്ക്

ഛണ്ഡിഗഡ്‌: ദേശീയ, സംസ്ഥാന പാതയോരങ്ങള്‍ക്ക് സമീപം മദ്യശാലകള്‍ നിരോധിച്ച സുപ്രീംകോടതി വിധി നിയമഭേദഗതിയിലൂടെ മറികടന്ന് പഞ്ചാബിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍. ദേശീയ പാതകളുടെ 500 മീറ്റര്‍ പരിധിയില്‍ മദ്യശാലകള്‍ പാടില്ലെന്ന സുപ്രീംകോടതി ഉത്തരവ്, സംസ്ഥാന അസംബ്ലിയില്‍ നിയമഭേദഗതി  വരുത്തി മറികടക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി പഞ്ചാബ്. 

വെള്ളിയാഴ്ചയാണ് പഞ്ചാബ് എക്‌സൈസ് ഭേദഗതി ബില്‍ 2017 സഭ പാസാക്കിയത്. ഹോട്ടല്‍, റെസ്‌റ്റോറന്റുകള്‍, ക്ലബുകള്‍ എന്നിവയ്ക്ക് ഇനി ദേശീയ പാതയോരങ്ങള്‍ക്ക് സമീപവും മദ്യം വില്‍ക്കാം. ആം ആദ്മി പാര്‍ട്ടി, ശിരോമണി അകാലിദള്‍, ബിജെപി എന്നി പാര്‍ട്ടി അംഗങ്ങളുടെ അസാന്നിധ്യത്തിലാണ് പഞ്ചാബ് അസംബ്ലി ബില്‍ പാസാക്കിയത്. സര്‍ക്കാരിനെതിരെ പ്രതിഷേധിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ ബില്‍ അവതരിപ്പിക്കുന്നതിന് മുന്‍പ് തന്നെ സഭ ബഹിഷ്‌കരിച്ചിരുന്നു. 

എന്നാല്‍ ദേശീയ പാതകളുടെ 500 മീറ്റര്‍ പരിധിയില്‍ വരുന്ന മദ്യശാലകളില്‍ നിന്നും മദ്യം പുറത്തേക്ക് വില്‍ക്കുന്നതും ബില്‍ വിലക്കിയിട്ടുണ്ട്. ദേശീയ പാതയോരങ്ങളില്‍ മദ്യപാനം മൂലം വാഹനാപകടങ്ങള്‍ കൂടുന്നു എന്ന് വിലയിരുത്തിയായിരുന്നു കഴിഞ്ഞ വര്‍ഷം സുപ്രീംകോടതി ദേശീയ പാതയോരത്തെ മദ്യശാലകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാത്രി 10 മുതൽ പുലർച്ചെ രണ്ട് മണി വരെ വൈദ്യുതി ഉപയോ​ഗം കുറയ്‌ക്കണം; മാർഗനിർദേശവുമായി കെഎസ്ഇബി

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

തൃശൂരില്‍ സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ചു, രണ്ട് മരണം; 12 പേര്‍ക്ക് പരിക്ക്

സ്കൂട്ടർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; നാല് വയസുകാരിയുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

'പ്രചാരണത്തിനിടയിലെ തമാശ, നന്ദി ദീദി'; മഹുവക്കൊപ്പം നൃത്തം ചെയ്ത് മമത ബാനര്‍ജി