ദേശീയം

ബിജെപി പ്രവര്‍ത്തകര്‍ക്ക് കുറിക്ക് കൊള്ളുന്ന മറുപടിയുമായി വനിതാ പൊലീസ് ഉദ്യോഗസ്ഥ

സമകാലിക മലയാളം ഡെസ്ക്

ബുലന്ദ്ഷഹര്‍: ഉത്തര്‍പ്രദേശിലെ ബിജെപി പ്രവര്‍ത്തകര്‍ക്ക് കുറിക്ക് കൊള്ളുന്ന മറുപടി കൊടുത്ത വനിതാ പൊലീസ് ഉദ്യോഗസ്ഥയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലെ താരം. ആക്രോശവുമായെത്തിയ ബിജെപി പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ പതറാതെ നിന്ന സര്‍ക്കിള്‍ ഓഫീസര്‍ ശ്രേഷ്ഠ താക്കൂറിനെയാണ് സമൂഹ മാധ്യമങ്ങളില്‍ അനുമോദനം കൊണ്ട് മൂടുന്നത്. 

ഡ്രൈവിങ് ലൈസന്‍ ഉള്‍പ്പെടെയുള്ള രേഖകളില്ലാതെ വണ്ടിയോടിച്ച ഒരു ബിജെപി പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തതാണ് ബിജെപിക്കാരുടെ പ്രതിഷേധത്തിന് ഇടയാക്കിയത്. പൊലീസിനെതിരെ മുദ്രാവാക്യം വിളിച്ചും, അധിക്ഷേപകരമായ പരാമര്‍ശം നടത്തിയും പ്രതിഷേധിച്ച ബിജെപിക്കാരെ ധീരമായാണ് ശ്രേഷ്ഠ നേരിട്ടത്. 

പൊലീസുകാര്‍ക്ക് വാഹനങ്ങള്‍ പരിശോധിക്കാന്‍ അധികാരമില്ല എന്ന് വ്യക്തമാക്കുന്ന ഉത്തരവ് മുഖ്യമന്ത്രിയുടെ കയ്യില്‍ നിന്നും വാങ്ങിച്ചുകൊണ്ടുവരാനായിരുന്നു ബിജെപി പ്രവര്‍ത്തകരോട് ശ്രേഷ്ഠ പറഞ്ഞത്. തമാശയ്ക്ക് വേണ്ടിയല്ല തങ്ങള്‍ രാത്രി കുടുംബത്തെ വീട്ട്  വരുന്നത്, ഞങ്ങളുടെ കര്‍ത്തവ്യം നിറവേറ്റുന്നതിന് വേണ്ടിയാണ്. 

നിങ്ങള്‍ നിങ്ങളുടെ പാര്‍ട്ടിയുടെ പേര് മോശമാക്കുകയാണ് ചെയ്യുന്നത്. അധികം വൈകാതെ നിങ്ങളെ ബിജെപിയുടെ ഗുണ്ടകളെന്ന് ജനം വിളിക്കുമെന്നും പൊലീസ് ഉദ്യോഗസ്ഥ ബിജെപിക്കാരുടെ മുഖത്ത് നോക്കി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വിദേശ യാത്ര നേരത്തെ അവസാനിപ്പിച്ച് മുഖ്യമന്ത്രി തിരികെ തലസ്ഥാനത്ത്; ചോദ്യങ്ങളോട് മൗനം

പ്രമേഹം, ഹൃദ്രോഗ മരുന്നുകള്‍ ഉള്‍പ്പെടെ 41 അവശ്യമരുന്നുകളുടെ വില കുറയും

ലഖ്‌നൗവിനോടും തോറ്റു മടക്കം, പത്ത് തോല്‍വിയോടെ മുംബൈയുടെ സീസണിന് അവസാനം

55 കോടിയുണ്ടോ, അമേരിക്കയില്‍ ഒരു പട്ടണം വാങ്ങാം!

സ്‌കൂള്‍ ഓഡിറ്റോറിയവും ഗ്രൗണ്ടും വിദ്യാര്‍ഥികള്‍ക്ക്, മറ്റ് ആവശ്യങ്ങള്‍ക്കു നല്‍കരുതെന്ന് ഹൈക്കോടതി