ദേശീയം

രാഷ്ട്രപതിയുടെ ഇഫ്താര്‍ വിരുന്നില്‍ നിന്നും കേന്ദ്ര മന്ത്രിമാര്‍ വിട്ടുനിന്നു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാഷ്ട്രപതി പ്രണാബ് മുഖര്‍ജി നടത്തിയ ഇഫ്താര്‍ വിരുന്നില്‍ നിന്നും കേന്ദ്ര മന്ത്രിമാര്‍ വിട്ടുനിന്നു. വെള്ളിയാഴ്ച വൈകുന്നേരം രാഷ്ട്രപതി ഭവനില്‍ സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്നില്‍ നിന്നും മോദി മന്ത്രിസഭയിലെ അംഗങ്ങളെല്ലാം വിട്ടുനില്‍ക്കുകയായിരുന്നു. 

പ്രധാനമന്ത്രിയായി സ്ഥാനമേറ്റതിന് ശേഷം നരേന്ദ്ര മോദി, പ്രണാബ് മുഖര്‍ജി നടത്തിയ ഇഫ്താര്‍ സത്കാരങ്ങളില്‍ ഒന്നില്‍ പോലും പങ്കെടുത്തിട്ടില്ല. എന്നാല്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്, അരുണ്‍ ജെയ്റ്റ്‌ലി എന്നിവര്‍ രാഷ്ട്രപതിയുടെ ഇഫ്താര്‍ വിരുന്നുകളില്‍ സ്ഥിരം പങ്കെടുക്കാറുണ്ടായിരുന്നു. 

പ്രതിപക്ഷ നിരയില്‍ നിന്നും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, ഗുലാം നബി ആസാദ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ രഷ്ട്രപതിയുടെ ഇഫ്താര്‍ ക്ഷണം സ്വീകരിച്ചെത്തിയിരുന്നു. ജൂലൈയില്‍ സ്ഥനം ഒഴിയുന്ന പ്രണാബ് മുഖര്‍ജിയുടെ രാഷ്ട്രപതി പദത്തില്‍ ഇരുന്നുള്ള അവസാന ഇഫ്താര്‍ സത്കാരമായിരുന്നു വെള്ളിയാഴ്ചത്തേത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാത്രി 10 മുതൽ പുലർച്ചെ രണ്ട് മണി വരെ വൈദ്യുതി ഉപയോ​ഗം കുറയ്‌ക്കണം; മാർഗനിർദേശവുമായി കെഎസ്ഇബി

'പ്രചാരണത്തിനിടയിലെ തമാശ, നന്ദി ദീദി'; മഹുവക്കൊപ്പം നൃത്തം ചെയ്ത് മമത ബാനര്‍ജി

ഉഷ്ണതരംഗം: റേഷന്‍ കട സമയത്തില്‍ മാറ്റം

രാഹുല്‍ തിരിച്ചറിഞ്ഞത് നല്ലകാര്യം; റായ്ബറേലിയില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കും; ബിനോയ് വിശ്വം

ആളെ കൊല്ലും ചെടികള്‍