ദേശീയം

ഉപരാഷ്ട്രപതിയാകാനില്ലെന്ന് വെങ്കയ്യ നായിഡു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്ന് കേന്ദ്രമന്ത്രി വെങ്കയ്യനായിഡു. ജനങ്ങളുമായി അകന്നു നില്‍ക്കുന്ന ആലങ്കാരികസ്ഥാനങ്ങളെ ഇഷ്ടപ്പെടുന്നില്ലെന്നും ആരു നിര്‍ബന്ധിച്ചാലും ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് എത്തില്ലെന്നും നായിഡു ദില്ലിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ജനങ്ങളില്‍ ഒരാളായി അവരെ ചേര്‍ന്ന് നിന്ന് സേവിക്കുകയാണ് എന്റെ സന്തോഷം. ആലങ്കാരിക സ്ഥാനങ്ങള്‍ സ്വീകരിച്ച് ജനങ്ങളില്‍ നിന്ന് അകന്നു നില്‍ക്കാന്‍ താത്പര്യപ്പെടുന്നില്ല. രാഷ്ട്രപതി, ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കാനില്ലാതെ ഭാര്യയുടെ പതിയാകാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും വെങ്കയ്യ പറഞ്ഞു.

ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയുടെ കാലാവധി ആഗസ്ത് 10ന് അവസാനിക്കും. ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി എന്‍ഡിഎ ആരുടെയും പേര് നിര്‍ദ്ദേശിച്ചിട്ടില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

കൊടും ചൂട് തുടരും; ഇടി മിന്നല്‍ മഴയ്ക്കും സാധ്യത; 'കള്ളക്കടലിൽ' റെഡ് അലർട്ട്

പത്തനംതിട്ടയിൽ വൃദ്ധദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ; മൃതദേഹങ്ങൾക്ക് ഒരാഴ്ചയോളം പഴക്കം

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു