ദേശീയം

പശുവിന്റെ പേരില്‍ ജാര്‍ഖണ്ഡില്‍ വീണ്ടു കൊലപാതകം; മോദിയുടെ വാക്ക് പാഴ്‌വാക്കായി

സമകാലിക മലയാളം ഡെസ്ക്

ജാര്‍ഖണ്ഡ്: പശുവിന്റെ പേരില്‍ മനുഷ്യരെ കൊല്ലുന്നത് അംഗീകരിക്കാനാവില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞതിന് പിന്നാലെ ജാര്‍ഖണ്ഡില്‍ ബീഫിന്റെ പേരില്‍ വീണ്ടും കൊലപാതകം. ജാര്‍ഖണ്ഡില്‍ ബീഫ് കൈവശം വെച്ചതിനാണ് ആള്‍ക്കൂട്ടം അലിമുദ്ദീന്‍ അലിയാസ് അസ്ഗര്‍ അന്‍സാരിയെ തല്ലിക്കൊന്നത്. സംഭവം ആസൂത്രിതാമാണെന്നാണ് പൊലീസ് പറയുന്നത്.

വാഹനത്തില്‍ പോത്തിറച്ചി കൊണ്ടുപോകുന്നുവെന്നു പറഞ്ഞാണ് ആള്‍ക്കൂട്ടം യുവാവിനെ തല്ലിക്കൊന്നത്. വാഹനവും ആള്‍ക്കൂട്ടം കത്തിച്ചുകളഞ്ഞു. യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവുമായി ആരെയും കസ്റ്റഡിയിലെടുത്തതായി റിപ്പര്‍ട്ടുകളില്ല. അതേസമയം പ്രതികളെ തിരിച്ചറിഞ്ഞതായും പൊലീസ് പറഞ്ഞു. ജാര്‍ഖണ്ഡിലെ ഗിരിദ് ജിലയിലാണ് സംഭവം.

ഗോസംരക്ഷണത്തിന്റെ പേരില്‍ രാജ്യവ്യാപകമായി കൊലപാതകങ്ങളും അക്രമങ്ങളും അരങ്ങേറുന്ന സാഹചര്യത്തിലായിരുന്നു മോദിയുടെ പ്രതികരണം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി പേരാണ് ഗോ സംരക്ഷണത്തിന്റെ പേരില്‍ കൊലക്കത്തിക്ക് ഇരയാകുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊടും ചൂട്; തിങ്കളാഴ്ചവരെ കോളജുകള്‍ അടച്ചിടും; അവധിക്കാല ക്ലാസുകള്‍ക്ക് കര്‍ശനനിയന്ത്രണം

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

പാകിസ്ഥാന്‍ കോണ്‍ഗ്രസിനു വേണ്ടി പ്രാര്‍ഥിക്കുന്നു, യുവരാജാവിനെ പ്രധാനമന്ത്രിയാക്കാന്‍ ശ്രമിക്കുന്നു: പ്രധാനമന്ത്രി

ഇന്നും നാളെയും നാല് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്

400 സീറ്റ് തമാശ, 300 അസാധ്യം, ഇരുന്നുറു പോലും ബിജെപിക്ക് വെല്ലുവിളി: ശശി തരൂര്‍