ദേശീയം

ഗുര്‍മെഹറിനെ പരിഹസിച്ചിട്ടില്ല, വിശദീകരണവുമായി സെവാഗ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: എബിവിപിക്കെതിരായി ക്യാംപെയ്‌നിനു തുടക്കമിട്ട ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ഥി ഗുര്‍മേഹറിനെ പരിഹസിച്ചിട്ടില്ലെന്ന് മുന്‍ ക്രിക്കറ്റ് താരം വീരേന്ദര്‍ സെവാഗ്. വിവാദമായ തന്റെ ട്വീറ്റ് ആരെയും ഉപദ്രവിക്കുക ലക്ഷ്യമിട്ടുള്ളതായിരുന്നില്ല. തമശയായിട്ടായിരുന്നു തന്റെ പോസ്‌റ്റെന്നും സെവാഗ് ട്വിറ്ററിലൂടെ വ്യക്തമാക്കി.

അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാന്‍ ഗുര്‍മെഹറിന് അവകാശമുണ്ട്. ഗുര്‍മേഹറിനെതിരെ ബലാത്സംഗ ഭീഷണി മുഴക്കിയിരിക്കുന്നവര്‍ നിലവാരമില്ലാത്തവരാണെന്നും സെവാഗ് കുറ്റപ്പെടുത്തി.  ഗുര്‍മെഹറിനായാലും ഫൊഗോട്ട് സഹോദരിമാര്‍ക്കായാലും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. അഭിപ്രായ പ്രകടനത്തിനെതിരെയുള്ള ഭീഷണികള്‍ അംഗീകരിക്കാനാകില്ലെന്നും സെവാഗ് ട്വിറ്ററിലൂടെ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാത്രി 10 മുതൽ പുലർച്ചെ രണ്ട് മണി വരെ വൈദ്യുതി ഉപയോ​ഗം കുറയ്‌ക്കണം; മാർഗനിർദേശവുമായി കെഎസ്ഇബി

തൃശൂരില്‍ സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ചു, രണ്ട് മരണം; 12 പേര്‍ക്ക് പരിക്ക്

സ്കൂട്ടർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; നാല് വയസുകാരിയുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

'പ്രചാരണത്തിനിടയിലെ തമാശ, നന്ദി ദീദി'; മഹുവക്കൊപ്പം നൃത്തം ചെയ്ത് മമത ബാനര്‍ജി

ഉഷ്ണതരംഗം: റേഷന്‍ കട സമയത്തില്‍ മാറ്റം