ദേശീയം

ജയ്റ്റ്‌ലിയുടെ ബാങ്ക് അക്കൗണ്ട്: കെജ്രിവാളിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുടെയും കുടുംബത്തിന്റെയും സാമ്പത്തിക ഇടപാടുകള്‍ ആവശ്യപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ നല്‍കിയ ഹര്‍ജി കോടതി തള്ളി. ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍, ടാക്‌സ് റിട്ടേണ്‍ മറ്റു സാമ്പത്തിക രേഖകള്‍ എന്നിവ ആവശ്യപ്പെട്ടാണഅ കെജ്രിവാള്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നത്.

കെജ്രിവാളിനെതിരേയും അഞ്ച് എഎപി (ആം ആദ്മി പാര്‍ട്ടി) നേതാക്കള്‍ക്കെതിരേയും ധനമന്ത്രി അപകീര്‍ത്തിക്കേസ് നല്‍കിയതുമായി ബന്ധപ്പെട്ടാണ് ഡല്‍ഹി മുഖ്യമന്ത്രി 1999 മുതല്‍ 2015 വരെയുള്ള കാലയളവില്‍ ജയ്റ്റ്‌ലിയും കുടുംബവും നടത്തിയ സാമ്പത്തിക ഇടപാടുകളടക്കമുള്ളവയുടെ കോപ്പി ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹി സ്ഥാനം വഹിച്ചിരുന്ന അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയ നിര്‍മാണത്തില്‍ അഴിമതി കാണിച്ചെന്ന് കെജ്രിവാളും എഎപി നേതാക്കളും ആരോപിച്ചതോടെ ധനമന്ത്രി ഇവര്‍ക്കെതിരേ അപകീര്‍ത്തിക്കേസ് കൊടുക്കുകയായിരുന്നു. 

ഡല്‍ഹി ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റായിരിക്കുന്ന സമയത്ത് താനും കുടുംബവും സാമ്പത്തിക തിരുമറികള്‍ നടത്തിയെന്ന ആരോപണത്തിനെതിരേ 10 കോടി നഷ്ടപരിഹാരം നല്‍കണമെന്നാണ് ജയ്റ്റ്‌ലി അപകീര്‍ത്തിക്കേസ് കൊടുത്തിരിക്കുന്നത്.

ക്രിക്കറ്റ് അസോസിയേഷനിലുള്ള സേവനകാലത്ത് ഒരുപണവും സ്വീകരിച്ചിട്ടില്ലെന്ന് ജയ്റ്റ്‌ലി കോടതിയില്‍ അറിയിച്ചു. അതേസമയം, ജയ്റ്റ്‌ലി കോടതിയില്‍ ബോധ്യപ്പെടുത്തിയതില്‍ പരിശോധന വരുത്താനാണെന്ന് കാണിച്ചാണ് കെജ്രിവാള്‍ ധനമന്ത്രിയുടെ സാമ്പത്തിക ഇടപാട് രേഖകള്‍ ആവശ്യപ്പെട്ടിരുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ