ദേശീയം

ഹാര്‍ഡ്‌വര്‍ക്കോളമില്ല ഹാര്‍വാര്‍ഡ്; അമര്‍ത്യാസെന്നിനെ പരിഹസിച്ച് മോദി

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നോ: നോട്ട് പിന്‍വലിക്കല്‍ തീരുമാനത്തെ വിമര്‍ശിച്ച അമര്‍ത്യാസെന്നിനെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഹാര്‍ഡ് വാര്‍ഡിലെ ആളുകള്‍ പറയുന്നതിനെക്കാള്‍ വലുതാണ് പൊതുജനങ്ങളുടെ ഹാര്‍ഡ് വര്‍ക്ക് എ്ന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. പൊതുജനങ്ങളുടെ കഠിന്വാധ്വാനമാണ് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് കരുത്താകുന്നത്. ഹാര്‍ഡ് വാര്‍ഡിലെ ആളുകളല്ലെന്നും മോദി പറഞ്ഞു. 
മോദിയുടെ നോട്ട് പിന്‍വലിക്കാനുള്ള തീരുമാനം ഇന്ത്യന്‍സമ്പദ് വ്യവസ്ഥയ്ക്ക് തിരിച്ചടിയാകുമെന്നായിരുന്നു നോബേല്‍ പുരസ്‌കാര ജേതാവായ അമര്‍ത്യാസെന്നിന്റെ അഭിപ്രായം. അത് ശരിവെക്കുന്ന തരത്തില്‍ രാജ്യത്തെ മൂന്നാം പാദത്തിലെ ആഭ്യന്തര ഉത്പാദന വളര്‍ച്ചാ നിരക്കില്‍ കുറവുണ്ടായിരുന്നു. എന്നാല്‍ ഇത് കാര്യമായ കുറവല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മോദിയുടെ അമര്‍ത്യാസെന്നിന് നേരെയുള്ള വിമര്‍ശനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ