ദേശീയം

സ്റ്റീല്‍ ഫ്‌ളൈഓവര്‍ പദ്ധതി കര്‍ണാടകം ഉപേക്ഷിച്ചു

സമകാലിക മലയാളം ഡെസ്ക്

ബെംഗളൂരു: ബെംഗളൂരു നഗരത്തില്‍ നിര്‍മ്മിക്കാന്‍ ഉദ്ദേശിച്ചിരുന്ന സ്റ്റീല്‍ ഫ്‌ളൈഓവര്‍ പദ്ധതി കര്‍ണാടക സര്‍ക്കാര്‍ ഉപേക്ഷിച്ചു. ജനങ്ങളുടെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്നാണ് തീരുമാനത്തില്‍ നിന്നുള്ള പിന്‍മാറ്റമെന്ന് മന്ത്രി കെ.ജെ ജോര്‍ജ്ജ് പറഞ്ഞു. പദ്ധതി സംബന്ധിച്ച് കടുത്ത അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. ഈ സാഹചര്യത്തില്‍ തങ്ങളുടെ സത്യസന്ധത തെളിയിക്കേണ്ടിവന്നതോടെയാണ് പദ്ധതി ഉപേക്ഷിക്കാന്‍ തീരുമാനിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.

പദ്ധതിയിടെ ഭാരിച്ച നിര്‍മാണ ചെലവ്, മരങ്ങള്‍ മുറി്ച്ചുമാറ്റല്‍ സ്റ്റീല്‍ ഉപയോഗം പരിസ്ഥിതിക്ക് ദോഷമാകുമെന്നതിനെ തുടര്‍ന്നാണ് പദ്ധതിയെ ജനങ്ങള്‍ അനുകൂലിക്കാതിരുന്നത്. നിര്‍മാണച്ചെലവ്, മരങ്ങള്‍ വെട്ടിമാറ്റേണ്ടിവരുന്നത്, സ്റ്റീല്‍ ഉപയോഗിക്കുന്നതിലൂടെ പരിസ്ഥിതിക്ക് ദോഷം സംഭവിക്കുന്നത് തുടങ്ങിയ കാരണങ്ങളാലാണ് സ്റ്റീല്‍ മേല്‍പ്പാലത്തെ ജനങ്ങള്‍ എതിര്‍ത്തത്. പാലം നിര്‍മ്മിക്കുമ്പോള്‍ പാലിക്കേണ്ട മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നു പ്രതിഷേധക്കാര്‍ പറയുന്നു. 6ലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാലത്തിന് 1800 കോടി രൂപയായിരുന്നു പദ്ധതിയുടെ നിര്‍മാണ ചെലവ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്