ദേശീയം

ദേശീയസുരക്ഷ രാഷ്ട്രീയ മുതലെടുപ്പാകരുത് നരേന്ദ്രമോദി

സമകാലിക മലയാളം ഡെസ്ക്

വാരാണസി: ദേശീയസുരക്ഷ രാഷ്ട്രീയ മുതലെടുപ്പാകരുത് പ്രധാനമന്ത്രി നരേന്ദ്രമോദി. യുപിയിലെ അവസാനഘട്ട തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ വാരാണസിയില്‍ സംസാരിക്കുകയായിരുന്നു മോദി. ഇന്ത്യന്‍ സൈന്യത്തോട് പ്രതിബദ്ധത ബിജെപി സര്‍ക്കാരിന് മാത്രമാണ് ഉള്ളത്. യുപിഎ സര്‍ക്കാര്‍ 500 കോടി രൂപ നീക്കിവെച്ചപ്പോള്‍ 1200 കോടി രൂപയാണ് ഈ സര്‍ക്കാര്‍ നീക്കിവെച്ചതെന്നും മോദി പറഞ്ഞു. യുപിയില്‍ വികസനത്തിന്റെ വാതിലുകള്‍ ബിജെപി തുറന്നിടും. വിജയം ബിജെപി ഉറപ്പാക്കി കഴിഞ്ഞെന്നും ഇനി നിങ്ങള്‍ തരുന്ന വോട്ടുകളെല്ലാം ബോണസാണെന്നും മോദി പറഞ്ഞു. 
നോട്ട് പിന്‍വലിച്ചതിനെ തുടര്‍ന്ന് ബുദ്ധിമുട്ടിലായത് സാധാരണ ജനങ്ങളല്ല. ബിഎസ്പി നേതാവ് മായാവതിയും മുഖ്യമന്ത്രി അഖിലേഷ് യാദവുമാണ്. കള്ളപ്പണത്തിനെതിരായ തന്റെ പോരാട്ടം തുടരുമെന്നും മോദി വാരാണസിയില്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

മെയ് രണ്ടുവരെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ പാലക്കാട് കലക്ടറുടെ ഉത്തരവ്; പുറം വിനോദങ്ങൾ ഒഴിവാക്കാൻ നിർദേശം

'തലയ്ക്ക് വെളിവില്ലാത്തവള്‍ വിളിച്ചു പറയുന്നതെല്ലാം കൊടുക്കുന്നതാണോ മാധ്യമ ധര്‍മം?'; നിയമനടപടി സ്വീകരിക്കുമെന്ന് ഇ പി ജയരാജന്‍

'യാമികയെന്ന മകളില്ല'; സംഘാടകരെ തിരുത്തി നവ്യ, വിഡിയോ

റായ്ബറേലി, അമേഠി സ്ഥാനാര്‍ഥികള്‍; തീരുമാനം ഖാര്‍ഗെയ്ക്കു വിട്ടു