ദേശീയം

പ്രജാപതി മന്ത്രിസഭയില്‍ തുടരുന്ന കാര്യത്തില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം; യുപി ഗവര്‍ണര്‍

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നോ: യുപി മന്ത്രി ഗായത്രി പ്രജാപതി മന്ത്രിസഭയില്‍ തുടരുന്നതുമായി ബന്ധപ്പെട്ട് നിലപാട് മുഖ്യമന്ത്രി അഖിലേഷ് യാദവ്് വ്യക്തമാക്കണമെന്ന് യുപി ഗവര്‍ണര്‍ രാംനായിക്. ബലാത്സംഗ കേസിനെ തുടര്‍ന്ന് മന്ത്രിക്ക് കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ച സാഹചര്യത്തിലാണ് രാംനായിക് മുഖ്യമന്ത്രിക്ക് കത്തെഴുതിയത്. പ്രജാപതി മന്ത്രിസഭയില്‍  തുടരുന്നത് ധാര്‍മ്മികതയ്ക്കും അന്തസിനും ചേരുന്നതാണോ എന്ന ചോദ്യമുയരുമെന്നും രാം നായിക് വ്യക്തമാക്കി. ഉത്തര്‍പ്രദേശിലെ അമേത്തിമണ്ഡലത്തില്‍ നിന്നും എസ്പി സ്ഥാനാര്‍ത്ഥിയായി ഇത്തവണയും പ്രജാപതി ജനവിധി തേടിയിരുന്നു. ശനിയാഴ്ച പ്രജാപതിയുടെയും അയാളുടെ ആറ് സഹായികളുടെയും പാസ്‌പോര്‍ട്ട് നാലാഴ്ചത്തേക്ക് റദ്ദ് ചെയ്തിരുന്നു. തെരഞ്ഞെടുപ്പിന് ശേഷം ഗായത്രി പ്രജാപതി ഒളിവിലാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

അമിത് ഷായുടെ വ്യാജവിഡിയോ പ്രചരിപ്പിച്ചു; തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് നോട്ടീസ്

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി

ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം; ഇ പാസ് ഏര്‍പ്പെടുത്താന്‍ നിര്‍ദേശം

'അമ്മയുടെ പ്രായമുള്ള സ്ത്രീകളെപ്പറ്റി എന്തൊക്കെയാണ് സൈബര്‍ കുഞ്ഞ് പറയുന്നത്?', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ