ദേശീയം

ഉത്തര്‍പ്രദേശില്‍ കലാശക്കൊട്ട്

സമകാലിക മലയാളം ഡെസ്ക്

വാരണാസി: ഏഴ് ഘട്ടങ്ങളിലായി പ്രഖ്യാപിച്ച ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ കലാശക്കൊട്ട് ഇന്ന്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും, കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും അഖിലേഷ് യാദവുമെല്ലാം തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ദിനം വിവിധ റാലികളുമായെത്തും. 

തന്റെ മണ്ഡലമായ വാരണാസിയിലാകും നരേന്ദ്ര മോദിയുടെ പരിപാടികള്‍. ഏഴാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലെ നാല് തെരഞ്ഞെടുപ്പ് റാലികളില്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷാ പങ്കെടുക്കും. 

ഭരണ തുടര്‍ച്ച ലക്ഷ്യമിടുന്ന അഖിലേഷ് യാദവ് ഏഴ് തെരഞ്ഞെടുപ്പ് റാലികളിലാകും പ്രത്യക്ഷപ്പെടുക. കിഴക്കന്‍ ഉത്തര്‍പ്രദേശിലെ 40 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് അവസാനവട്ട വോട്ടെടുപ്പ് നടക്കുക. ബുധനാഴ്ചയാണ് വോട്ടെടുപ്പ്. മാര്‍ച്ച് 11ന് തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കും. 

കിഴക്കന്‍ ഉത്തര്‍പ്രദേശില്‍ കൂടുതല്‍ സീറ്റുകള്‍ ലക്ഷ്യമിട്ടായിരുന്നു ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം. ഇതിന്റെ ഭാഗമായി കഴിഞ്ഞ മൂന്നു ദിവസമായി വാരണാസി കേന്ദ്രീകരിച്ചാണ് നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ പുരോഗമിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

ഇന്ത്യ- പാക് പോരാട്ടം ഒക്ടോബര്‍ 6ന്; ടി20 വനിതാ ലോകകപ്പ് മത്സര ക്രമം

മുഖം വികൃതമായ നിലയില്‍, അനിലയുടെ മരണം കൊലപാതകമെന്ന് സഹോദരന്‍; വീട്ടിലെത്തിച്ചത് ബൈക്കിലെന്ന് പൊലീസ്

'തന്റെ കഥ അടിച്ചുമാറ്റിയതെന്ന് പൂർണ്ണ ഉറപ്പുള്ള ഒരാൾക്കേ ഇത് പറ്റൂ'; നിഷാദ് കോയയ്ക്ക് പിന്തുണയുമായി ഹരീഷ് പേരടി

ഇന്ത്യന്‍ സുഗന്ധവ്യഞ്ജന ഉത്പന്നങ്ങളില്‍ കീടനാശിനിയുടെ അംശം; റിപ്പോര്‍ട്ടുകള്‍ തള്ളി എഫ്എസ്എസ്‌എഐ